തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും. എന്നാൽ ഈ മാസം സംസ്ഥാനത്തെ ചില സ്‌കൂളുകൾ തുറന്നു. അങ്ങനെ നെയ്യാറ്റിൻകരയിലെ മൈലച്ചൽ ഗവൺമെന്‍റ് ഹൈസ്‌കൂളിൽ ജീവനക്കാർ ക്ലാസ് മുറികൾ തുറന്നു വൃത്തിയാക്കാൻ എത്തിയപ്പോൾ അവിടെ അതാ മൂന്ന് പുതിയ അതിഥികൾ. കൂട് കൂട്ടി താമസമാക്കിയിരിക്കുകയാണ് അതിഥികളായെത്തിയ മൂന്ന് വെള്ളി മൂങ്ങകൾ. തുടർന്ന് സ്‌കൂൾ ജീവനക്കാർ വനപാലകരെ വിവരമറിയിക്കുകയും ആർ.ആർ.ടി സംഘമെത്തി മൂങ്ങകളെ പിടികൂടി ആവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു.
നെയ്യാറ്റിൻകര സ്‌കൂളിൽ അതിഥികളായി വെള്ളി മൂങ്ങകൾ - mylachal high school
കൂട് കൂട്ടി താമസമാക്കുകയായിരുന്നു വെള്ളി മൂങ്ങകൾ.