തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല വിശദീകരണയോഗം ഇന്ന് തിരുവനന്തപുരത്ത്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 11 മണിക്കാണ് പൗര പ്രമുഖരെ വിളിച്ചുള്ള യോഗം. പദ്ധതിരേഖ പുറത്തുവിടാതെ കല്ലിടൽ തുടങ്ങിയതില്‍ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകാന്‍ തയ്യാറായത്.
അതേസമയം നിയമസഭയിലാണ് മുഖ്യമന്ത്രി വിശദീകരണം നടത്തുകയും ചർച്ചചെയ്യുകയും വേണ്ടതെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രതിരോധത്തിലായ സി.പി.എം പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളിൽ ലഘുലേഖകളുമായി ബോധവത്കരണവും നടത്തുന്നുണ്ട്.
ALSO READ: മാങ്ങാനത്ത് പോക്‌സോ കേസ് അതിജീവിതകളായ നാല് പെൺകുട്ടികളെ കാണാതായി
ഇതിനൊപ്പമാണ് യോഗം വിളിച്ച് സംസ്ഥാനത്തെ പ്രമുഖരുടെയും വിദഗ്‌ധരുടെയും പിന്തുണ തേടാൻ മുഖ്യമന്ത്രിയെ മുൻനിർത്തി സർക്കാരിൻ്റെ ശ്രമം. എം.പിമാർ, എം.എൽ.എമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ, സാങ്കേതിക വിദഗ്‌ധര്‍ എന്നിവരെയാണ് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കുന്നത്.