തിരുവനന്തപുരം: ഷുഹൈബ് വധം കേരള പൊലീസ് അന്വേഷിച്ചത് കുറ്റമറ്റ രീതിയിലാണെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാണെന്നും ഡിജിപി പറഞ്ഞു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നും പൊലീസ് അന്വേഷണം മതിയെന്നുമാണ് ഹൈക്കോടതി വിധി.
ചാവക്കാട് കൊലപാതകത്തിൽ പ്രതികൾ പ്രദേശത്തിന് പുറത്തുള്ളവരെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും പാലക്കാട് പൊലീസ് ആത്മഹത്യ ചെയ്ത കേസിൽ എസ്‌പിയുടെ അന്വേഷണം നടക്കുകയാണെന്നും ഡിജിപി അറിയിച്ചു. മാർച്ചിൽ എംഎൽഎയെ മർദിച്ച സംഭവത്തിൽ കലക്‌ടറുടെ റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.