തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് തുറന്ന് പ്രവർത്തിച്ച ഷോപ്പിങ് മാളില്‍ പൊലീസ് റെയ്‌ഡ്. അട്ടക്കുളങ്ങരയിലെ വസ്‌ത്ര വ്യാപാരശാലയിലാണ് തഹസില്‍ദാരുടെ നേൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഇതിന് ശേഷം മാൾ അടയ്ക്കാൻ നിർദേശം നല്‍കി.
ഏഴ് നിലകളുള്ള മാളിന്‍റെ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കാൻ മാത്രമാണ് അനുമതി ഉണ്ടായിരുന്നത് .എന്നാല്‍ പൂർണമായും മാൾ തുറക്കുകയായിരുന്നു. ലോക്ക് ഡൗൺ ലംഘനം ശ്രദ്ധയിപ്പെട്ടതിനെ തുടർന്നാണ് നടപടി.