തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖ പദ്ധതിക്കെതിരെ തീരദേശവാസികള്‍ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇനിയും മുന്‍കൈ എടുക്കാന്‍ തയ്യാറാണെന്ന് തിരുവനന്തപുരം ലോക്‌സഭാംഗം ശശി തരൂര്‍. പ്രശ്‌ന പരിഹാരത്തിനായി ഒരു തവണ ലത്തീന്‍ രൂപത നേതാക്കളുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും സംസാരിച്ചിരുന്നു. ആവശ്യമെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് ഇനിയും സംസാരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ദുഃഖവും വേദനയും മനസിലാക്കണം. ഇവര്‍ മുന്നോട്ടുവയ്‌ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ പണം ചെലവഴിക്കേണ്ടി വരും. ഇക്കാര്യത്തില്‍ എംപിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. അന്തിമ തീരുമാനമെടുക്കാന്‍ കഴിയുക സര്‍ക്കാരിനാണ്. തുറമുഖ നിര്‍മാണമാണ് നിലവിലെ പ്രശ്‌നമെന്ന് പറയാന്‍ കഴിയില്ല. വിശദമായ പഠനം തന്നെ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.