ETV Bharat / state

ഷാരോണ്‍ രാജ് വധം: ഗ്രീഷ്‌മയുടെ അമ്മയേയും അമ്മാവനെയും പ്രതിചേർത്തു - ഗ്രീഷ്‌മ

പാറശാല ഷാരോണ്‍ രാജ് കൊലപാതക കേസില്‍ തെളിവ് നശിപ്പിച്ചതിനാണ് അമ്മയേയും അമ്മാവനേയും പ്രതിചേർത്തത്

ഷാരോണ്‍ രാജ് വധം  Sharon Raj murder  Sharon Raj murder case against mother and uncle  Sharon Raj murder case latest updates  പാറശാല ഷാരോണ്‍ രാജ്  Parashala Sharon Raj  കൊലപാതകം
ഷാരോണ്‍ രാജ് വധം: ഗ്രീഷ്‌മയുടെ അമ്മയേയും അമ്മാവനെയും പ്രതിചേർക്കും
author img

By

Published : Oct 31, 2022, 8:23 PM IST

Updated : Oct 31, 2022, 8:32 PM IST

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്‌മയുടെ അമ്മയേയും അമ്മാവനേയും പ്രതിചേർത്തു. തെളിവ് നശിപ്പിച്ചതിനാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, കൊലപാതകം സംബന്ധിച്ച് ഇരുവർക്കും അറിവില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

ALSO READ | ഷാരോണിന്‍റെ കൊലപാതകം; ഗ്രീഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി പൊലീസ്

ഷാരോണിന്‍റെ മരണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്‌മയെ സംശയമായി. ഇതുസംബന്ധിച്ച് ഗ്രീഷ്‌മയോട് വിവരം ഇവർ തിരക്കിയിരുന്നു. വിഷം നൽകിയ കാര്യം പറഞ്ഞില്ലെങ്കിലും കഷായം നൽകിയതായി ഗ്രീഷ്‌മ ഇരുവരോടും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും അമ്മാവനും തെളിവുകൾ നശിപ്പിച്ചത്. കഷായത്തിന്‍റെ കുപ്പിയടക്കം നശിപ്പിച്ചിട്ടുണ്ട്. ഇരുവരെയും ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്‌തിരുന്നു.

Last Updated : Oct 31, 2022, 8:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.