ETV Bharat / state

ഗ്രീഷ്‌മയുടെ വീടിന്‍റെ സീല്‍ ചെയ്‌ത പൂട്ട് തകര്‍ത്ത നിലയില്‍; സംഭവം തെളിവെടുപ്പ് നടത്താനിരിക്കെ - latest news in kerala

ഷാരോണ്‍ കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഗ്രീഷ്‌മയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അജ്ഞാതര്‍ വീടിന്‍റെ പൂട്ട് പൊളിച്ചത്

The lock of Greeshmas house was broken  ഗ്രീഷ്‌മയുടെ വീടിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍  സീല്‍ ചെയ്‌ത പൂട്ട് തകര്‍ത്തു  ഷരോണ്‍ കൊലക്കേസ്  ഷരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്‌മ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
ഗ്രീഷ്‌മയുടെ വീടിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍; തകര്‍ത്തത് പൊലീസ് സീല്‍ ചെയ്‌ത പൂട്ട്
author img

By

Published : Nov 5, 2022, 1:11 PM IST

Updated : Nov 5, 2022, 1:21 PM IST

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്‌മയുടെ വീടിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍. പളുകല്‍ വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ പൊലീസ് സീല്‍ ചെയ്‌ത രാമവർമൻ ചിറയിലെ വീടിന്‍റെ പൂട്ടാണ് ഇന്നലെ അജ്ഞാതര്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഗ്രീഷ്‌മയെ തെളിവെടുപ്പിന് വീട്ടിലെത്തിക്കാനിരിക്കെയാണ് സംഭവം.

ഗ്രീഷ്‌മയുടെ വീടിന്‍റെ സീല്‍ ചെയ്‌ത പൂട്ട് തകര്‍ത്ത നിലയില്‍; സംഭവം തെളിവെടുപ്പ് നടത്താനിരിക്കെ

നവംബര്‍ ഒന്നിന് ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെയും വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പൂട്ട് തകര്‍ത്ത സംഭവത്തില്‍ ദുരൂഹതയുണ്ട്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടിയോ തെളിവുകള്‍ ഉണ്ടാക്കാന്‍ വേണ്ടിയോ ആരെങ്കിലും വീട്ടില്‍ കയറിയതാകുമോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിഷയത്തില്‍ കേരള, തമിഴ്‌നാട് പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

Last Updated : Nov 5, 2022, 1:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.