ETV Bharat / state

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ കോടതി തള്ളി - കോടതി

നെയ്യാറ്റിൻകര അഡിഷണൽ സെക്ഷൻ ജഡ്‌ജി വിദ്യാധരനാണ് ജാമ്യാപേക്ഷ തള്ളിയത്

Sharon Muder  Sharon Muder prime accused Greeshma  Greeshma  Court rejected bail  bail application  ഷാരോൺ വധക്കേസ്  പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ കോടതി തള്ളി  ഗ്രീഷ്‌മ  ജാമ്യാപേക്ഷ  കോടതി  നെയ്യാറ്റിൻകര
ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ കോടതി തള്ളി
author img

By

Published : Jun 2, 2023, 4:22 PM IST

തിരുവനന്തപുരം: ഷാരോൺ വധക്കേസ് ഒന്നാം പ്രതി പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിൻകര അഡിഷണൽ സെക്ഷൻ ജഡ്‌ജി വിദ്യാധരനാണ് ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ തള്ളിയത്. ആറുമാസം മുമ്പ് ഏറെ കോളിളക്കം സൃഷ്‌ടിച്ച ഷാരോൺ രാജ് വധക്കേസിലെ
പ്രതിയായ ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷയാണ് വെള്ളിയാഴ്‌ച കോടതി നിഷേധിച്ചത്.

കേസില്‍ പൊലീസ് പിടിയിലായ ശേഷം കഴിഞ്ഞ അഞ്ച് മാസക്കാലമായി ഗ്രീഷ്‌മ അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്നു. ഗ്രീഷ്‌മയെ ജുഡീഷ്യല്‍ കസ്‌റ്റഡിയിൽ പാർപ്പിച്ച് വിചാരണ നടത്തണമെന്ന് നേരത്തെ ഷാരോൺ രാജിന്‍റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി അപ്പോൾ അംഗീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഈ കാലയളവിലും ജാമ്യാപേക്ഷയുമായി പ്രതിക്ക് മുന്നോട്ടുപോകാൻ കഴിയുമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ കോടതി സ്വീകരിച്ചതും തുടര്‍ന്ന് തള്ളിയതും. ഇനി വൈകാതെ വിചാരണ നടപടിയിലേക്ക് കടക്കുമെന്നാണ് വിവരം.

ഷാരോണ്‍ വധം: ഷാരോണും ഗ്രീഷ്‌മയും ഏറെനാളായി പ്രണയത്തിലായിരുന്നു. പട്ടാളക്കാരനായ മറ്റൊരു യുവാവുമായി വീട്ടുകാര്‍ ഗ്രീഷ്‌മയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. ആദ്യം വിവാഹം ചെയ്യുന്ന ഭര്‍ത്താവ് മരിക്കുമെന്ന ജ്യോതിഷിയുടെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. മാത്രമല്ല ഷാരോണ്‍ രാജ് വെട്ടുകാട് പള്ളിയില്‍ വച്ച് ഗ്രീഷ്‌മയ്‌ക്ക് കുങ്കുമം ചാര്‍ത്തുകയും വീട്ടിലെത്തി താലി കെട്ടുകയും ചെയ്‌തുവെന്ന് ഷാരോണിന്‍റെ വീട്ടുകാരും വ്യക്തമാക്കിയിരുന്നു. ഇത് സാധൂകരിക്കുന്ന വീഡിയോകളും ഷാരോണും ഗ്രീഷ്‌മയും കൈവശം സൂക്ഷിച്ചിരുന്നു.

റെക്കോര്‍ഡ് ബുക്ക് വാങ്ങാന്‍ സുഹൃത്തിനൊപ്പം ഗ്രീഷ്‌മയുടെ വീട്ടിലെത്തിയ ഷാരോണ്‍ വീട്ടിലേക്ക് മടങ്ങിയത് ദേഹാസ്വാസ്ഥ്യത്തോടെയായിരുന്നു. ഗ്രീഷ്‌മയുടെ വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ തന്നെ ഷാരോണ്‍ തുടര്‍ച്ചയായി ഛര്‍ദിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും വ്യക്തമാക്കിയിരുന്നു. ഗ്രീഷ്‌മയുടെ വീട്ടില്‍ നിന്ന് കുടിച്ച കഷായവും ജ്യൂസുമാണ് ഷാരോണിന്‍റെ ആരോഗ്യം മോശമാകാന്‍ കാരണമെന്ന സംശയവുമുയര്‍ന്നു. ഇത് തെളിയിക്കുന്ന തരത്തിലുള്ള ഷാരോണും ഗ്രീഷ്‌മയും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു.

പ്രതിയുടെ കുറ്റസമ്മതം: എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്‌മ കുറ്റസമ്മതം നടത്തിയത്. നേരത്തെയും ചലഞ്ചെന്ന പേരില്‍ ഷാരോണിന് ജ്യൂസ് നല്‍കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഷാരോണ്‍ പഠിച്ചിരുന്ന കോളജില്‍ വച്ചും ഗ്രീഷ്‌മ ജ്യൂസ് നല്‍കിയിരുന്നുവെന്നും അന്ന് അനിയന്ത്രിതമായ അളവില്‍ ഡോളോ ഗുളിക കലര്‍ത്തിയാണ് ഗ്രീഷ്‌മ ഷാരോണിന് ജ്യൂസ് നല്‍കിയതെന്നുമായിരുന്നു വിവരം. ഇതുപ്രകാരം കോളജില്‍ ഗ്രീഷ്‌മയെ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.

എന്നാല്‍ ഷാരോണിന്‍റെ കൈവശം തന്‍റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് പ്രതിശ്രുത വരന് അയയ്‌ക്കുമെന്ന് ഭയന്നിരുന്നുവെന്നുമായിരുന്നു ഗ്രീഷ്‌മ പൊലീസിന് നല്‍കിയ മൊഴി. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബ‌ർ​ 14​ നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്‌മ, ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്ന ഷാരോണ്‍ രാജിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. തുടര്‍ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​ ​നവംബർ 25നാണ് ​ഷാ​രോ​ൺ​ ​മരിക്കുന്നത്.

Also read: ഗ്രീഷ്‌മയുടെ വീടിന്‍റെ സീല്‍ ചെയ്‌ത പൂട്ട് തകര്‍ത്ത നിലയില്‍; സംഭവം തെളിവെടുപ്പ് നടത്താനിരിക്കെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.