ETV Bharat / state

ഗവര്‍ണര്‍ക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധം; അറസ്റ്റിലായ 6 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ - എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധം

Black Flag Protest: ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധിച്ച് അറസ്റ്റിലായ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ആറ് പേരെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തത്. പ്രതികളിലൊരാള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.

എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍  SFI Workers Remanded  Black Flag Protest  Black Flag Protest Against Governor  Governor  Governor Arif Mohammed Khan  എസ്‌എഫ്‌ഐ  എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധം  ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി
SFI Workers Remanded In Black Flag Protest Against Governor
author img

By ETV Bharat Kerala Team

Published : Dec 12, 2023, 8:30 PM IST

തിരുവനന്തപുരം : ഗവര്‍ണര്‍ക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ എസ്‌എഫ്‌ഐ പ്രവര്‍ത്തകരില്‍ ആറ് പേരെ റിമാന്‍ഡ് ചെയ്‌തു. ഡിസംബര്‍ 23 വരെയാണ് റിമാന്‍ഡ് കാലാവധി. അതേസമയം കേസിലെ ആറാം പ്രതിയായ അമല്‍ ഗഫൂറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു (Six SFI Workers Remanded).

നിയമ വിദ്യാര്‍ഥിയായ അമലിന് നാളെ (ഡിസംബര്‍ 13) പരീക്ഷ നടക്കാനിരിക്കേയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ് (Black Flag Protest).

കോടതിയിലെ വാദപ്രതിവാദങ്ങള്‍: എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുന്‍ ജില്ല പ്രോസിക്യൂട്ടര്‍ എ എ ഹക്കീം വാദിച്ചു. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടഞ്ഞ് നിര്‍ത്തിയിട്ടില്ലെന്നും പ്രതിഷേധമെന്നത് ജനാധിപത്യത്തിന്‍റെ ഭാഗമാണെന്നും എ എ ഹക്കീം കോടതിയില്‍ പറഞ്ഞു. ഗവര്‍ണര്‍ രാജ്‌ ഭവനില്‍ നിന്നും പുറത്ത് പോയത് എന്തിനെന്ന കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി (SFI Protest against Governor).

അതേസമയം ഗവര്‍ണറുടെ യാത്ര തടസപ്പെടുത്തുകയും വാഹനത്തിന് 76,357 രൂപയുടെ നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തിട്ടുണ്ടെന്നും അതിനാലാണ് 124 ഐപിസി പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതെന്നും പ്രോസിക്യൂട്ടര്‍ കല്ലംമ്പള്ളി മനു പ്രതിഭാഗത്തിന് മറുപടി നല്‍കി. ഗവര്‍ണറുടെ യാത്ര തടസപ്പെടുത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കലാപ ആഹ്വാനം, പൊതു മുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് കേസെടുത്തിട്ടുള്ളത്.

ഇരുവിഭാഗത്തിന്‍റെ വാദവും കേട്ട കോടതി സംസ്ഥാനത്തിന്‍റെ പ്രഥമ പൗരനെതിരെ നടത്തിയ സമരം ഗൗരവമുള്ളതല്ലെയെന്ന് ചോദിച്ചു. കേസ് ബുധനാഴ്‌ച (ഡിസംബര്‍ 13) വീണ്ടും പരിഗണിക്കും. പ്രതികളുടെ ജാമ്യ അപേക്ഷയും കോടതി പരിഗണിക്കും.

എസ്‌എഫ്‌ഐയ്‌ക്ക് വിനയായി കരിങ്കൊടി: കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ 19 എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. രാജ്‌ ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു പ്രതിഷേധം.

സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് എസ്‌എഫ്‌ഐ കരിങ്കൊടിയുമായി പ്രതിഷേധിച്ചെത്തിയത്. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിനീളെ വിവിധ ഇടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായത്. മുഖ്യമന്ത്രിയാണ് കരിങ്കൊടിയുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Also read: എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധം; ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.