ETV Bharat / state

SFI Principal Conflict : 'അടിച്ച് ഷേപ്പ് മാറ്റും, അത് നിങ്ങളുടെ വ്യാമോഹം'; നഴ്‌സിങ് കോളജില്‍ പ്രിന്‍സിപ്പാള്‍ - എസ്എ‌ഫ്‌ഐ വാക്കേറ്റം - Principal And SFI Conflict

Thiruvananthapuram Nursing College: തിരുവനന്തപുരം നഴ്‌സിങ് കോളജില്‍ പ്രിന്‍സിപ്പാള്‍ എസ്‌എഫ്‌ഐ വാക്കേറ്റം. പരസ്‌പരം തട്ടിക്കയറി ഇരുവിഭാഗവും. തര്‍ക്കം ലേഡീസ് ഹോസ്‌റ്റലില്‍ ക്യാമറ സ്ഥാപിക്കുന്നതിനെ ചൊല്ലി.

അടിച്ച് ഷേപ്പ് മാറ്റും  അത് നിങ്ങളുടെ വ്യാമോഹം മാത്രം  കോളജില്‍ പ്രിന്‍സിപ്പാളും എസ്എ‌ഫ്‌ഐ പ്രവര്‍ത്തകരും  പ്രിന്‍സിപ്പാള്‍ എസ്‌എഫ്‌ഐ വാക്കേറ്റം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  Principal And SFI Conflict  Nursing College
Principal And SFI Conflict In Thiruvananthapuram Nursing College
author img

By ETV Bharat Kerala Team

Published : Oct 5, 2023, 9:12 PM IST

നഴ്‌സിങ് കോളജില്‍ പ്രിന്‍സിപ്പാള്‍- എസ്എ‌ഫ്‌ഐ വാക്കേറ്റം

തിരുവനന്തപുരം : തലസ്ഥാനത്തെ നഴ്‌സിങ് കോളജില്‍ പ്രിന്‍സിപ്പാളും എസ്എ‌ഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോര്. കോളജിലെ ലേഡീസ് ഹോസ്‌റ്റലില്‍ ക്യാമറ സ്ഥാപിക്കുന്നതുമായും സെക്യൂരിറ്റിയെ നിയമിക്കുന്നതുമായും ബന്ധപ്പെട്ടുണ്ടായ സമരത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. തങ്ങളോട് മോശമായി പെരുമാറിയെന്ന് പറയുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകരോട്, പൊണ്ണത്തടിയന്മാരായ നിങ്ങള്‍ സംഘം ചേര്‍ന്ന് തന്നെ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ചതോടെയാണ് അത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. നിങ്ങള്‍ക്കൊന്നും അവകാശമില്ലാത്തിടത്ത് വന്ന് ബഹളം ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ലെന്നും അടിച്ച് ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അതെല്ലാം മാഡത്തിന്‍റെ വ്യാമോഹം മാത്രമാണെന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു. എന്‍റെ ക്യാമ്പസില്‍ ക്യാമറ വയ്‌ക്കാന്‍ പറയാന്‍ നിങ്ങള്‍ ആരാണെന്നും പ്രിന്‍സിപ്പാള്‍ ചോദിച്ചു. ഇതിന് മറുപടിയായി നിങ്ങള്‍ ഇനി ഇവിടെ ഇരിക്കില്ലെന്നും വീട്ടിലെ സംസാരമൊക്കെ അവിടെ വച്ചിട്ട് വന്നാല്‍ മതിയെന്നും എസ്‌എഫ്‌ഐക്കാര്‍ പറയുന്നതും വീഡിയോയില്‍ കാണാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.