തിരുവനന്തപുരം: കൊവിഡ് 19 ഭീതിക്കിടയിലും പ്രവേശന പരീക്ഷകള്‍ കൃത്യസമയത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവേശന പരീക്ഷകൾ സുരക്ഷിതമായി നടപ്പിലാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാലാണ് പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് പ്രത്യേകം ചർച്ച നടത്തി. ആവശ്യമായ സജ്ജീകരണം ഉറപ്പാക്കിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക സംവിധാനമൊരുക്കും. നിരീക്ഷണത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും. പൂന്തുറയിൽ പ്രത്യേക പരീക്ഷ കേന്ദ്രം ഒരുക്കും. യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.