ETV Bharat / state

2021ല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍: ടിപി സെന്‍കുമാര്‍ - kerala police

സോളാർ കേസ്, ചാരക്കേസ്, പെരുമ്പാവൂർ കൊലപാതകം തുടങ്ങിയ സംഭവങ്ങളിലെ വെളിപ്പെടുത്തലുകൾ കൊണ്ട് സെന്‍കുമാറിന്‍റെ പുസ്തകം ഏറെ ചര്‍ച്ചയായിരുന്നു

2021ല്‍ കൂടുതല്‍ വെളിപ്പെടുത്തലുകളെന്ന് ടിപി സെന്‍കുമാര്‍
author img

By

Published : May 16, 2019, 5:39 PM IST

Updated : May 16, 2019, 7:35 PM IST

തിരുവനന്തപുരം: തന്‍റെ സർവീസ് കാലയളവിലെ കൂടുതൽ വെളിപ്പെടുത്തലുകൾ 2021ൽ ഉണ്ടാകുമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. എന്‍റെ പൊലീസ് ജീവിതമെന്ന സർവീസ് സ്റ്റോറിയുടെ മൂന്നാം പതിപ്പിന്‍റെ പ്രകാശന ചടങ്ങിലാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. സോളാർ കേസ്, ചാരക്കേസ്, പെരുമ്പാവൂർ കൊലപാതകം തുടങ്ങി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളിലെ വെളിപ്പെടുത്തലുകൾ കൊണ്ട് സെന്‍കുമാറിന്‍റെ പുസ്തകം ഏറെ ചര്‍ച്ചയായിരുന്നു. സര്‍വീസ് സ്റ്റോറിയുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറക്കുമെന്നും അതുവഴി പല കാര്യങ്ങളുടേയും നിജസ്ഥിതി ജനങ്ങള്‍ അറിയുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

ടി പി സെൻകുമാറിന്‍റെ സർവീസ് സ്റ്റോറിയുടെ മൂന്നാം പതിപ്പ് പുറത്തിറക്കി

സർവീസിൽ വരുന്നതിനു മുൻപേ തന്നെ മുന്‍ ഡിജിപി ജേക്കബ് തോമസിനെ പരിചയമുണ്ട്. എന്നാൽ ഒരു കാലഘട്ടത്തിൽ സ്ഥിരം കോടതിയിൽ കേസ് കൊടുക്കുന്ന വ്യക്തിയെ ഉപയോഗിച്ച് ആറോളം കേസുകൾ തനിക്കെതിരെ കൊടുത്തുവെന്നും സെൻകുമാർ ആരോപിച്ചു. കവയത്രി സുഗതകുമാരിയാണ് പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചത്. സുഗതകുമാരിയുടെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂർ പുസ്തകം ഏറ്റുവാങ്ങി.

Intro:സർവീസ് കാലയളവിലെ കൂടുതൽ വെളിപ്പെടുത്തലുകൾ 2021ൽ ഉണ്ടാകുമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. എൻറെ പോലീസ് ജീവിതമെന്ന സർവീസ് സ്റ്റോറിയുടെ മൂന്നാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. സെൻകുമാർ അന്വേഷിച്ച സോളാർ കേസ് ഉൾപ്പെടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സർവീസ് സ്റ്റോറിയിൽ പരാമർശിച്ചിട്ടുണ്ട്.

Body:പെരുമ്പാവൂർ കൊലപാതകം, സോളാർ കേസ്, ചാരക്കേസ് തുടങ്ങി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളിലെ വെളിപ്പെടുത്തലുകൾ ഉണ്ട് എന്ന പേരിൽ നേരത്തെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ് എൻറെ പോലീസ് ജീവിതം. പുസ്തകത്തിൻറെ രണ്ടാം ഭാഗം
വും ഉടൻ പുറത്തിറങ്ങും. രണ്ടാം ഭാഗം കൂടി പുറത്തിറങ്ങിയശേഷം പല കാര്യങ്ങളുടെയും നിജസ്ഥിതി ജനങ്ങൾക്ക് മനസ്സിലാകുമെന്ന് സെൻകുമാർ പറഞ്ഞു.

ബൈറ്റ്

സർവീസിൽ വരുന്നതിനു മുൻപേ തന്നെ ജേക്കബ് തോമസിനെ പരിചയമുണ്ട്. എന്നാൽ ഒരു കാലഘട്ടത്തിൽ സ്ഥിരം കോടതിയിൽ കേസ് കൊടുക്കുന്ന വ്യക്തിയെ ഉപയോഗിച്ച് ആറോളം കേസുകൾ തനിക്കെതിരെ കൊടുത്തുവെന്നും സെൻ കുമാർ ആരോപിച്ചു.

ബൈറ്റ്

പ്രശസ്ത കവിയത്രി സുഗതകുമാരിയാണ് പുസ്തകത്തിൻറെ പ്രകാശനം നിർവഹിച്ചത്. സുഗതകുമാരിയുടെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂർ പുസ്തകം ഏറ്റുവാങ്ങി. ഡിസി ബുക്സ് ആണ് പുസ്തകത്തിൻറെ പ്രസാധകർ.

etv ഭാരത്
തിരുവനന്തപുരം

Conclusion:
Last Updated : May 16, 2019, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.