തിരുവനന്തപുരം: വർത്താസമ്മേളനത്തിനിടയിൽ പ്രകോപിതനായി ടി.പി സെൻകുമാർ. രമേശ് ചെന്നിത്തലയുടെ പ്രസ്താവന സംബന്ധിച്ച് ചോദ്യം ഉന്നയിച്ച കടവിൽ റഷീദെന്ന മുതിർന്ന മാധ്യമ പ്രവർത്തകനെ സെൻകുമാർ അധിക്ഷേപിക്കുകയായിരുന്നു. സെൻകുമാറിനൊപ്പമെത്തിയവർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
വെള്ളാപ്പള്ളി നടേശനെതിരായ സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് മുൻ ഡിജിപി ടി.പി സെൻകുമാറും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസും തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിയത്.
നിങ്ങൾ പത്രപ്രവർത്തകനാണോയെന്നും മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു. താൻ അക്രഡിറ്റേഷനുള്ള ജേർണലിസ്റ്റാണെന്ന് മാധ്യമ പ്രവർത്തകൻ വ്യക്തമാക്കിയെങ്കിലും സെൻകുമാറിനൊപ്പമെത്തിയവർ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. മറ്റ് മാധ്യമ പ്രവർത്തകർ ഇടപെട്ടാണ് കടവിൽ റഷീദിനെ അക്രമികളിൽ നിന്നും രക്ഷപ്പെടുത്തിയത്.