ETV Bharat / state

സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ വിപി ജോയിയെ നിയമിച്ചേക്കും - സംസ്ഥാന മന്ത്രിസഭായോഗം

സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്ന് ഡോ വിപി ജോയിയെ ഔദ്യോഗികമായി നിയമിക്കുന്നതൊഴിച്ചാല്‍ ചീഫ് സെക്രട്ടറി പദത്തിലെത്താന്‍ ജോയിക്ക് മുന്നില്‍ മറ്റ് തടസങ്ങളൊന്നുമില്ല. ഫെബ്രുവരി 10ന് ചേരുന്ന മന്ത്രിസഭാ യോഗം വിപി ജോയിയെ ചീഫ് സെക്രട്ടറിയായി നിയമിക്കുമെന്നാണ് സൂചന.

Senior IAS officer Dr VP Joy state chief secretary  സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്ത് ഡോ വിപി ജോയിയെ നിയമിച്ചേക്കും  സംസ്ഥാന മന്ത്രിസഭായോഗം  തിരുവനന്തപുരം
സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്ത് ഡോ വിപി ജോയിയെ നിയമിച്ചേക്കും
author img

By

Published : Feb 6, 2021, 5:02 PM IST

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത ഫെബ്രുവരി 28ന് വിരമിക്കുന്ന ഒഴിവില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ വിപി ജോയ് സംസ്ഥാന ചീഫ് സെക്രട്ടറിയാകും. ചീഫ് സെക്രട്ടറി പദത്തിലെത്താന്‍ ജോയിക്ക് മുന്നില്‍ മറ്റ് തടസങ്ങളൊന്നുമില്ല. ഫെബ്രുവരി 10ന് ചേരുന്ന മന്ത്രിസഭാ യോഗം വിപി ജോയിയെ ചീഫ് സെക്രട്ടറിയായി നിയമിക്കുമെന്നാണ് സൂചന.

1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജോയിയോടൊപ്പം അതേ ബാച്ചില്‍പെട്ട മറ്റ് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടി ഉണ്ടെങ്കിലും മൂന്നു പേരും ഈ വര്‍ഷം വിരമിക്കുകയാണ്. വിപി ജോയിയുടെ ബാച്ചുകാരനായ ഡോ പ്രദീപ്‌ കുമാര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇതേ ബാച്ചില്‍ ഉള്‍പ്പെട്ട സത്യജിത് രാജന്‍ 2021 മാര്‍ച്ച് 26നും ടികെ മനോജ് കുമാര്‍ ഒക്ടോബര്‍ 30നും വിരമിക്കും. ഈ സാഹചര്യത്തിലാണ് 2023 ജൂണ്‍ 30വരെ സര്‍വിസുള്ള ജോയിക്ക് ചീഫ് സെക്രട്ടറി പദം ലഭിക്കുന്നത്. മുന്‍ യു.ഡി.എഫ് സര്‍ക്കാരിൻ്റെ കാലത്ത് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയ വിപി ജോയി കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി പദത്തില്‍ നിന്നാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. ജനുവരി ആറിന് ചേര്‍ന്ന മന്ത്രിസഭായോഗം അദ്ദേഹത്തെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചിരുന്നു.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക് എഞ്ചിനിയറിങില്‍ ഒന്നാം റാങ്കോടെ ബി ടെക് ബിരുദമെടുത്ത ശേഷം വി എസ്‌എസ്‌സിയില്‍ എഞ്ചിനിറായി ജോലിയിലിരിക്കെയാണ് 1987ൽ അദ്ദേഹം ഐ.എ.എസ് കരസ്ഥമാക്കുന്നത്. പാലക്കാട് സബ്‌കലക്‌ടര്‍, എറണാകുളം കലക്‌ടര്‍, പൊതു വിദ്യാഭ്യാസ സെക്രട്ടറി, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. കേന്ദ്ര സര്‍വിസില്‍ ഊര്‍ജ പെട്രോളിയം മന്ത്രാലയങ്ങളില്‍ ജോയിൻ്റ് സെക്രട്ടറി, പ്രോവിഡൻ്റ് ഫണ്ട് കമ്മിഷണര്‍ പദവികളും വഹിച്ചിട്ടുണ്ട്. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ വിപി ജോയി മികച്ച എഴുത്തുകാരന്‍ കൂടിയാണ്. ജോയ് വാഴമേല്‍ എന്നപേരില്‍ അദ്ദേഹം നിരവധി പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. നിമിഷ ജാലകം എന്ന അദ്ദേഹത്തിൻ്റെ കവിതാസമാഹാരത്തിന് എസ്കെ പൊറ്റക്കാട് പുരസ്‌കാരം ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.