ETV Bharat / state

ഗവര്‍ണര്‍ക്കെതിരെ സെനറ്റ് അംഗത്വം റദ്ദാക്കപ്പെട്ട 15 അംഗങ്ങള്‍ ; ഹൈക്കോടതിയെ ഇന്ന് സമീപിക്കും - ഗവര്‍ണര്‍

കേരള സർവകലാശാല സെനറ്റ് യോഗം ബഹിഷ്‌കരിച്ച 15 പേരുടെ അംഗത്വമാണ് പിന്‍വലിക്കപ്പെട്ടത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ഉൾപ്പടെയാണ് പിൻവലിച്ചത്

Senate members and Governor Issues  Senate members in High court against Governor  High court  Governor  Governor Arif Muhammed Khan  Kerala University senate meeting  സെനറ്റ് അംഗത്വം പിന്‍വലിച്ചു  സെനറ്റ് അംഗത്വം  കേരള സർവകലാശാല സെനറ്റ് യോഗം  കേരള സർവകലാശാല  ഹൈക്കോടതി  രാജ്ഭവൻ  ഗവര്‍ണര്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
സെനറ്റ് അംഗത്വം പിന്‍വലിച്ചു; ഗവര്‍ണര്‍ക്ക് എതിരെ 15 അംഗങ്ങള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
author img

By

Published : Oct 20, 2022, 9:42 AM IST

തിരുവനന്തപുരം : സെനറ്റ് അംഗത്വത്തിൽ നിന്ന് പിൻവലിക്കപ്പെട്ട 15 പേരും ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേരള സർവകലാശാല സെനറ്റ് യോഗം ബഹിഷ്‌കരിച്ച 15 അംഗങ്ങളെ പുറത്താക്കിയ ഉത്തരവ് നടപ്പാക്കണമെന്ന ഗവർണറുടെ നിർദേശം വൈസ് ചാൻസലർ തള്ളിയതിനെ തുടർന്ന് രാജ്ഭവൻ തന്നെ ഇന്നലെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിൻവലിക്കപ്പെട്ട സെനറ്റ് അംഗങ്ങൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നത്.

വിശദീകരണം ചോദിക്കാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്നാണ് അംഗങ്ങൾ ഉന്നയിക്കുന്ന വാദം. ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്‌ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ നേരത്തെ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്.

നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ഉൾപ്പടെയാണ് പിൻവലിച്ചത്. ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ കേരള സർവകലാശാല വിസി മഹാദേവൻ പിള്ളയോട് ഗവർണ‍ർ നിർദേശിച്ചിരുന്നു. നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദേശം തള്ളുകയാണ് ചെയ്‌തത്. തുടർന്ന് കഴിഞ്ഞദിവസമാണ് 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിറക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.