തിരുവനന്തപുരം : കൊവിഡ് കാലത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ടിസി ഇല്ലാതെ ചേരാം. എഎന്‍ ഷംസീര്‍ എംഎല്‍എയുടെ സബ്‌മിഷന് മറുപടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ചില സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
Also Read: കലൂരില്‍ സ്ലാബ് തകര്‍ന്ന് തൊഴിലാളി മരിച്ചു ; രണ്ട് പേരെ രക്ഷപ്പെടുത്തി
സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായി കാണുന്നു. ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 5 (2), (3) അനുശാസിക്കും പ്രകാരം പ്രസ്തുത സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ടിസി നല്‍കേണ്ടതുണ്ട്.
ചേരാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്‌മിഷന്‍ നല്‍കാന്‍ സാധിക്കൂ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ട്രാന്‍സ്‌ഫര്‍ സിംഗിള്‍ വിന്‍ഡോ അഡ്‌മിഷന്‍ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.