തിരുവനന്തപുരം: കിൻഫ്ര ഫിലിം ആന്‍റ് വീഡിയോ പാർക്കിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചനിലയിൽ. പൗഡിക്കോണം സ്വദേശി പ്രഭാകരൻ നായർ (66) ആണ് മരിച്ചത്. ചന്തവിള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ അവോക്കി റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ALSO READ: ഭർതൃവീട്ടില്‍ യുവതി തീകൊളുത്തി മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം
തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹം രാവിലെ എട്ട് മണിക്ക് പകരക്കാരൻ എത്തിയപ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂഴക്കൂട്ടം പൊലീസ് കേസെടുത്തു.