ETV Bharat / state

സൈബർ അക്രമണങ്ങള്‍ക്കെതിരെ നിയമനിർമ്മാണം വേണം; പ്രതിഷേധ മാർച്ചുമായി എൽജിബിടിക്യു അംഗങ്ങൾ

LGBTQ Members Cyber Atatck : സൈബർ ബുള്ളിയിങ്ങും, ഫേക്ക് ഐഡികളിലൂടെ അപമാനിക്കുന്നതും വർദ്ധിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി എൽജിബിടിക്യു രംഗത്തെത്തിയത്. എൽജിബിടിക്യു വിഭാഗക്കാര്‍ക്കെതിരെയുള്ള സൈബർ ആക്രമണം കുറ്റകൃത്യമാക്കി നിയമനിർമ്മാണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Secrateriate March of LGBTQ Members  lgbtq Cyber Atatck  എൽജിബിടിക്യു  എൽജിബിടിക്യു പ്രതിഷേധം  സൈബർ ബുള്ളിയിങ്  എൽജിബിടിക്യു സൈബർ ബുള്ളിയിങ്  ക്വിയർ  LGBTQ Members Cyber Atatck  ശീതൾ ശ്യാം  നാദിറ ട്രാന്‍സ്
Secrateriate March of LGBTQ Members
author img

By ETV Bharat Kerala Team

Published : Nov 22, 2023, 5:08 PM IST

സെക്രട്ടേറിയേറ്റിലേക്ക് എൽജിബിടിക്യു അംഗങ്ങളുടെ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങൾക്ക് നേരിടുന്ന സൈബർ ആക്രമണം അവസാനിപ്പിക്കാന്‍ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചുമായി എൽജിബിടിക്യു അംഗങ്ങൾ (Secrateriate March of LGBTQ Members ). ട്രാൻസ്ജെൻഡർ സംവരണ സീറ്റിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനം മുടക്കുന്ന തരത്തിൽ സൈബർ ബുള്ളിയിങ് നടത്തുന്നതും, ഫേക്ക് ഐഡികളിലൂടെ അപമാനിക്കുന്നതും വർദ്ധിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി എൽജിബിടിക്യു രംഗത്തെത്തിയത്.

വിവിധ സംഘടനകൾ പ്രചരിപ്പിക്കുന്ന ക്വിയർ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ നടപടികൾ ഉണ്ടാകുന്നില്ല. ഇത്തരക്കാരുടെ വാദങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി, രംഗത്ത് വരണമെന്നും എൽജിബിടിക്യു അംഗങ്ങൾ ആവശ്യപ്പെട്ടു.

Also Read: Transgender Battalion | വരുന്നു കേരള പൊലീസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ബറ്റാലിയന്‍ ; ശുപാര്‍ശ കൈമാറി സര്‍ക്കാര്‍

എൽജിബിടിക്യു വിഭാഗക്കാര്‍ക്കെെതിരെ നടക്കുന്ന സൈബർ ആക്രമണം കുറ്റകൃത്യമാക്കി നിയമനിർമ്മാണം നടത്തുക, ജെൻഡർ- ലൈംഗിക ന്യൂനപക്ഷ സംരക്ഷണം വിവിധ മേഖലകളിൽ കർശനമായി നടപ്പാക്കുക, ക്വിയർ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയുക എന്നതാണ് ഇവർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍. എൽജിബിടിക്യു അംഗങ്ങളായ ശീതൾ ശ്യാം, നാദിറ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.