ETV Bharat / state

'സ്വപ്‌ന സുന്ദരി'യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു - Swapuna Sundari

ചന്ദന മഴ പൊഴിയും അനുരാഗ പൗര്‍ണമിയില്‍.... എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായകരായ നജീം അര്‍ഷാദും ശോഭ ശിവാനിയുമാണ്.

കെജെ ഫിലിപ്പ്  സ്വപ്‌ന സുന്ദരി  നജീം അര്‍ഷാദ്  ശോഭ ശിവാനി  Swapuna Sundari  Song released
'സ്വപ്‌ന സുന്ദരി'യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു
author img

By

Published : Oct 11, 2021, 6:31 PM IST

Updated : Oct 11, 2021, 8:53 PM IST

തിരുവനന്തപുരം: പുതുമുഖ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്ത് ഉടന്‍ റിലീസിംഗിനൊരുങ്ങുന്ന സ്വപ്‌ന സുന്ദരി എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ചന്ദന മഴപൊഴിയും അനുരാഗ പൗര്‍ണമിയില്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകന്‍ നജീം അര്‍ഷാദും ശോഭ ശിവാനിയുമാണ്.

ഗാനരചന സുഭാഷ് ചേര്‍ത്തലയും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അജിത് സുകുമാരനും ആണ്. എസ്.എസ്.എസ് പ്രൊഡക്ഷന്‍സിന്‍റെയും അല്‍ഫോണ്‍സ വിഷ്വല്‍ മീഡിയയുടെയും ബാനറില്‍ സലാം ബി.ടി, സുബിന്‍ ബാബു, ഷാജു.സി.ജോര്‍ജ് എന്നിവരാണ് നിര്‍മ്മാണം.

Also Read: നെടുമുടി അഥവാ അഭിനയത്തിന്‍റെ രസതന്ത്രം, പകർന്നാടിയ കഥകളും കഥാപാത്രങ്ങളും ബാക്കി

ബിഗ്‌ബോസ് ഫെയിം ഡോ.രജിത്കുമാര്‍, മോഡലും ഡോക്‌റുമായ ഷിനു ശാമളന്‍, സാനിഫ് അലി, മുഹമ്മദ് സാജിദ് സലാം, ശ്രീറാം മോഹന്‍, ശിവജി ഗുരുവായൂര്‍, സാജന്‍ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. കുമാര്‍ സെന്‍, റോയിറ്റ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ തയ്യാറാക്കിയത്.

'സ്വപ്‌ന സുന്ദരി'യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു
  • " class="align-text-top noRightClick twitterSection" data="">

സീതു ആന്‍സന്‍റേതാണ് തിരക്കഥ. റോയിറ്റ, സനൂപ് എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റഹിം പനവൂരാണ് പി.ആര്‍.ഒ. ഇപ്പോള്‍ പുറത്തിറക്കിയ ഗാന രംഗത്തില്‍ ഷാരോണ്‍ സഹീമും മുഹമ്മദ് സാജിദ് സലാമുമാണ് അഭിയനയിച്ചിരിക്കുന്നത്.

പ്രണയത്തിനും ആക്ഷനും പ്രധാന്യമുള്ളതാണ് ചിത്രമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

Last Updated : Oct 11, 2021, 8:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.