ETV Bharat / state

Seat Belt | 'ഞങ്ങളുടെ ജീവനും വിലപ്പെട്ടതാണ്' ; ബസിൽ പുറകിലിരിക്കുന്ന യാത്രക്കാർക്കും സീറ്റ് ബെൽറ്റ് വേണമെന്നാവശ്യം - antony raju

ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ സീറ്റിൽ യാത്ര ചെയ്യുന്നവര്‍ക്കും മാത്രമല്ല, പിന്നിലുള്ളവര്‍ക്കും ബെൽറ്റ് വേണമെന്ന ആവശ്യം ഇടിവി ഭാരതിനോട് പങ്കുവച്ച് ജനം

kerala private and ksrtc bus  seal belt  back seat seat belt  സീറ്റ് ബെൽറ്റ്  പിൻ സീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ്  സീറ്റ് ബെൽറ്റ് നിർബന്ധം  ആന്‍റണി രാജു  antony raju  seat belt compulsory
സീറ്റ് ബെൽറ്റ്
author img

By

Published : Jun 13, 2023, 8:34 PM IST

സീറ്റ് ബെൽറ്റ് വേണമെന്ന് യാത്രക്കാർ

തിരുവനന്തപുരം : കെഎസ്‌ആർടിസി ഉൾപ്പടെയുള്ള ബസുകളില്‍ ഡ്രൈവർക്കും മുന്നിലെ യാത്രക്കാരനും മാത്രമല്ല, പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെൽറ്റ് കർശനമാക്കണമെന്ന് ആവശ്യം. സെപ്‌റ്റംബർ ഒന്ന് മുതൽ ബസുകൾ ഉൾപ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവറും മുൻ സീറ്റിലുള്ളവരും ബെൽറ്റ് ധരിക്കണമെന്ന കർശന നിർദേശത്തിന് പിന്നാലെ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു ജനം. മുൻ സീറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ജീവൻ പോലെ തന്നെ പ്രധാനമാണ് പിന്നിലുള്ളവരുടേതും.

അത്തരമൊരു നിയമം കൂടി കൊണ്ടുവന്നാൽ നന്നായിരിക്കും. ഇതിലൂടെ അത്യാഹിതങ്ങൾ ഒരു പരിധി വരെ കുറയുമെന്നും യാത്രക്കാർ അഭിപ്രായപ്പെടുന്നു. നിയമങ്ങൾ കർശനമാക്കിയത് കൊണ്ടുമാത്രം കാര്യമില്ല. അത് നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും യാത്രക്കാർ പറഞ്ഞു. അതേസമയം എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും ബെൽറ്റ് കർശനമാക്കിയിട്ടുണ്ടെങ്കിലും പത്ത് വർഷത്തോളം പഴക്കമുള്ള നിരവധി ബസുകൾ ഉപയോഗിച്ച് കെഎസ്‌ആർടിസി ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്.

ഇത്തരം വാഹനങ്ങളിലൊന്നും നിലവിൽ സീറ്റ് ബെൽറ്റില്ല. ഇവയിലെല്ലാം സീറ്റ് ബെൽറ്റ് ഘടിപ്പിക്കണം. ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ അവസ്ഥയും ഇത് തന്നെയാണ്. എന്നാൽ സീറ്റ് ബെൽറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് അത് ഘടിപ്പിക്കുന്നതിന് വേണ്ടിയാണ് നിയമം കർശനമാക്കി സെപ്റ്റംബർ ഒന്ന് വരെ സമയം അനുവദിച്ചതെന്നും ഗതാഗത മന്ത്രി ആൻ്റണി രാജു വ്യക്തമാക്കിയിരുന്നു.

also read : കാമറ ഓൺ, പിഴ വരും: പക്ഷേ രണ്ടാംദിവസത്തെ നിയമലംഘനം ആദ്യ ദിനത്തിന്‍റെ ഇരട്ടിയോളം

സീറ്റ് ബെൽറ്റ് കർശനമാക്കി ഗതാഗത വകുപ്പ് : സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എ ഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ക്യാമറകൾ വഴി നിലവിൽ കാറുകളിൽ ഡ്രൈവറും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നുണ്ട്. സെപ്‌റ്റംബർ ഒന്ന് മുതൽ ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന കെഎസ്‌ആർടിസി ബസുകൾ ഉൾപ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും പിഴ ഈടാക്കും. എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങിയ ജൂൺ അഞ്ച് മുതൽ ജൂൺ എട്ട് വരെയുള്ള പ്രവർത്തനം വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് കർശനമാക്കുന്ന വിവരം ഗതാഗത മന്ത്രി അറിയിച്ചത്.

also read : എഐ ക്യാമറകളുടെ പ്രവർത്തനം; ആക്ഷേപങ്ങള്‍ തുടരവെ അവലോകനയോഗം ചേരാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

അതേസമയം എ ഐ ക്യാമറകളുടെ നിരീക്ഷണത്തിലൂടെ റിപ്പോർട്ട് ചെയ്‌ത നിയമലംഘനങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായും ആക്ഷേപം നിലനിൽക്കുന്നുണ്ട്. നാഷണല്‍ ഇൻഫർമാറ്റിക്‌ സെന്‍ററിന്‍റെ സോഫ്‌റ്റ്‌വെയറിലുണ്ടായ തകരാറാണിതെന്നാണ് സർക്കാർ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.