ETV Bharat / state

ജോണ്‍ പോളിന്‍റെ ചികിത്സക്കായി ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര സഹായം

author img

By

Published : Apr 3, 2022, 6:05 PM IST

മാസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ജോണ്‍ പോളിന്‍റെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു

Screen play writer John Paul  Treatment Disaster Relief Fund allotted  ജോണ്‍ പോളിന്‍റെ ചികിത്സ  ദുരുതാശ്വാസ നിധിയില്‍ നിന്നും സഹായം
ജോണ്‍ പോളിന്‍റെ ചികിത്സക്കായി ദുരുതാശ്വാസ നിധിയില്‍ നിന്നും സഹായം

തിരുവനന്തപുരം : തിരക്കഥാകൃത്ത് ജോണ്‍പോളിന്‍റെ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര സഹായം. രണ്ട് ലക്ഷം രൂപയാണ് ചികിത്സാസഹായമായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ജോണ്‍പോള്‍.

ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനാല്‍ കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ലിസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ജോണ്‍ പോളിന്‍റെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു.

Also Read: ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രനയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ചികിത്സക്കായി സുഹൃത്തുക്കള്‍ പണം സ്വരൂപിക്കാനുള്ള പ്രവര്‍ത്തനം നടത്തുകയാണ്. ഇവയെല്ലാം പരിഗണിച്ചാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര ധനസഹായം അനുവദിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.