തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിക്കിടയില്‍ പ്രതീക്ഷയോടെ മറ്റൊരു അധ്യയന വര്‍ഷം കൂടി കടന്നുവരികയാണ്. ജൂൺ 1 ന് കഴക്കൂട്ടം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 ന് സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുതിയ അധ്യയന വര്‍ഷം വാതില്‍ തുറക്കുമ്പോള്‍ സംസ്ഥാനത്ത് 42,90,000 വിദ്യാര്‍ഥികളും 18,0507 അധ്യാപകരും സ്കൂളുകളിലെത്തും.
അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി സ്‌കൂളുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂ ളുകളില്‍ സമ്പൂര്‍ണ ശുചീകരണം നടത്തണമെന്നും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പ് വരുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവേശനോത്സവം ഉൾപ്പടെയുള്ള പരിപാടികള്‍ സ്കൂളിനെ ഒറ്റ യൂണിറ്റായി കണ്ടാണ് സംഘടിപ്പിക്കേണ്ടത്.
7,7,19 സർക്കാർ - എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ 95,8,060 വിദ്യാർഥികൾക്ക് കൈത്തറി യൂണിഫോമിനുള്ള തുണി സ്കൂൾ തുറക്കുന്നതിനുമുമ്പ് സർക്കാർ നൽകും. വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്‌തകങ്ങളുടെ അച്ചടി മൂന്ന് ഘട്ടമായി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുസ്‌തകങ്ങള്‍ സൗജന്യമായി നൽകും.
സ്‌കൂൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് മെയ് 26,27,28 തിയ്യതികളില്‍ കുട്ടികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും. സ്കൂളുകള്‍ റസിഡന്‍റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചാണ് വാക്സിനേഷന്‍ നടത്തുക. കൊവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തോ വാക്സിനേഷന്‍ സെന്‍ററിലെത്തി രജിസ്റ്റര്‍ ചെയ്തോ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം.
also read: ഗുസ്തി മത്സരമല്ല, സ്കൂള്‍ വിദ്യാര്‍ഥിനികള്‍ തമ്മിലുള്ള പൊരിഞ്ഞ അടിയാണ് - വീഡിയോ
സ്‌കൂൾ മാനുവലിന്‍റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടത്തി ആശയങ്ങള്‍ ക്രോഡീകരിച്ച് മെയ് 30 ന് അന്തിമ സ്കൂള്‍ മാനുവല്‍ പ്രസിദ്ധീകരിക്കും. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 75 സ്‌കൂൾ കെട്ടിടങ്ങൾ മെയ് 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം വട്ടിയൂർക്കാവ് ഗവൺമെന്‍റ് വൊക്കേഷണൽ ആന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിൽ നടക്കും.