തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്‌ച മുതല്‍ ക്ലാസുകള്‍ ആരംഭിച്ചേക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കി. എട്ട്, ഒന്‍പത് ക്ലാസുകള്‍ നവംബര്‍ 15ന് ആരംഭിക്കാനായിരുന്നു പഴയ തീരുമാനം.
എന്നാൽ അധ്യയനം തുടങ്ങിയ ശേഷം സ്‌കൂളുകളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെയാണ് ഡയറക്‌ടർ എട്ടാം ക്ലാസും തുറക്കാൻ നിർദേശം നൽകിയത്. ഒന്ന് മുതൽ ഏഴ് വരെയും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബർ ഒന്നിന് ആരംഭിച്ചത്.
Also Read: കൊവിഡ് മരണം; ധനസഹായത്തിന് അപേക്ഷ നൽകാനുള്ള വെബ്‌സൈറ്റ് സജ്ജം
വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താൻ ദേശീയ സർവേ ഈ മാസം 12ന് നടക്കുന്നുണ്ട്. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികളെ മുൻനിർത്തിയാണ് മന്ത്രാലയത്തിന്‍റെ സർവേ. ക്ലാസുകൾ തുടങ്ങാൻ വൈകിയാൽ സർവേ നടക്കാതെ പോകുമെന്ന വിലയിരുത്തലിൽ കൂടിയാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്.
എന്നാൽ ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന് തന്നെയാകും ആരംഭിക്കുക.