ETV Bharat / state

നാളെ മുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും; മാർഗ നിർദേശവുമായി ആരോഗ്യ വകുപ്പ്

എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകന്‍റെ നേതൃത്വത്തിൽ കൊവിഡ് സെൽ രൂപീകരിക്കുകയും ദിവസവും ആരോഗ്യ പ്രവർത്തകർക്ക് റിപ്പോർട്ട് നൽകണം എന്നും നിർദേശിച്ചിട്ടുണ്ട്.

നാളെ മുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും; മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

author img

By

Published : Dec 31, 2020, 2:05 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്‌ചാതലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും നാളെ മുതൽ തുറക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. അധ്യാപകരും വിദ്യാർത്ഥികളും വായും മൂക്കും മൂടുന്ന തരത്തിൽ മാസ്‌ക് ധരിക്കണം, ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത് എന്നിങ്ങനെയാണ് നിർദേശങ്ങൾ.

ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രം മാസ്‌ക് മാറ്റുക, ശരീരിക അകലം പാലിക്കണം, ക്ലാസ് മുറിക്ക് പുറത്തോ സ്‌കൂൾ പരിസരത്തോ കൂട്ടം കൂടി നിൽക്കരുത്, കൊവിഡ് രോഗാണു വ്യാപന സാധ്യത കൂടുതൽ ഉള്ളതിനാൽ കൂട്ടം കൂടി നിന്ന് ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യരുത്, കുടിവെള്ളം ,ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പരസ്‌പരം കൈമാറരുതെന്നും നിർദേശിച്ചിട്ടുണ്ട്. പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും സമ്പർക്കത്തിലുള്ളവരുമായ കുട്ടികളും അധ്യാപകരും ജീവനക്കാരും ക്ലാസുകളിൽ വരരുത്, അഥവാ വന്നാൽ അക്കാര്യം പ്രധാന അധ്യാപകർ അടുത്തുള്ള സർക്കാർ ആശുപത്രിയിലോ ദിശ ഹെൽപ്പ് ലൈനിലോ അറിയിക്കണം, ഇടയ്‌ക്കിടെ കൈകൾ സോപ്പും വെള്ളമോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം ഇവയും ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

വിദ്യാർത്ഥികൾ കുളിച്ച് വൃത്തിയായ ശേഷം മാത്രം വീട്ടിലേക്ക് തിരികെ പ്രവേശിക്കാൻ പാടുള്ളൂ, വിദഗ്ദ്ധ സമിതിയുടെ ശുപാർശ പ്രകാരം എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകന്‍റെ നേതൃത്വത്തിൽ കൊവിഡ് സെൽ രൂപീകരിക്കുകയും ദിവസവും ആരോഗ്യ പ്രവർത്തകർക്ക് റിപ്പോർട്ട് നൽകണം എന്നിങ്ങനെ പോകുന്നു നിർദേശങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.