തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന്‍റെ ഗൗരവ പരിശോധനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യം അറിവും അനുഭവ സമ്പത്തുമുള്ള വിദഗ്‌ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒക്ടോബര്‍ നാല് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്‌സിനെടുക്കാത്ത വിദ്യാര്‍ഥികളെ കണ്ടെത്തി അതാത് കലാലയങ്ങള്‍ വഴി വാക്‌സിനേഷന്‍ നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തില്‍ 18 വയസിന് മുകളിലുള്ള 80 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. 30 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും സെപ്‌റ്റംബര്‍ 30ന് മുമ്പ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: പ്ലസ് വൺ പരീക്ഷ നടത്തിപ്പ്: സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ