തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൺസൾട്ടൻസി രാജിനെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് വി.ഡി സതീശൻ എംഎൽഎ. സർക്കാരിനെതിരെ നൽകിയ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിൻ്റെ ഇടനാഴികളിൽ ദല്ലാൾമാർ അലഞ്ഞു നടക്കുന്ന കെട്ടകാലമാണിത്. ലൈഫ് പദ്ധതിയിൽ നാലരക്കോടിക്ക് പുറമെ അഞ്ചു കോടി രൂപ കൂടി കമ്മീഷൻ നൽകിയിട്ടുണ്ട്. ബെവ്‌കോ ആപ്പിൻ്റെ നിർമ്മാതാവും ഈ അഞ്ച് കോടിയും തമ്മിൽ ബന്ധമുണ്ട്. 46 ശതമാനം കൈക്കൂലി നൽകുന്ന പദ്ധതിയായി ലൈഫ് പദ്ധതി മാറി. തനിക്ക് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്ന സമയത്താണ് അദ്ദേഹത്തിൻ്റെ ഓഫീസിൽ എൻ.ഐ.എയും ഇ.ഡിയും കയറിയിറങ്ങുന്നത്. സർക്കാർ എന്ന കപ്പൽ ആടിയുലയുകയാണെന്നും കള്ളൻ കപ്പിത്താൻ്റെ കാബിനിലാണെന്നും വി.ഡി സതീശൻ ആരോപിച്ചു.