തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തയ്യറാക്കിയ ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ ഇന്ന് പ്രവർത്തനം ആരംഭിക്കും. രോഗങ്ങളും അവയുടെ ചികിത്സയും സംബന്ധിച്ച വിദഗ്ദ്ധരുടെ അഭിമുഖങ്ങൾ, എസ്എടിയിലെയും മെഡിക്കൽ കോളജിലെയും ചികിത്സ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങകൾ, രോഗികൾക്കുള്ള സർക്കാരിന്‍റെ വിവിധ സൗജന്യ പദ്ധതികൾ എന്നിവ ഇതിലൂടെ സംപ്രേക്ഷണം ചെയ്യും.
വാർഡുകളിലടക്കം ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 54 ടെലിവിഷനുകളിലൂടെ പരിപാടികൾ രോഗികളിലേക്ക് എത്തും. 18 ലക്ഷം രൂപ ചെലവിൽ എസ്എടി ആശുപത്രി ഹെൽത്ത് എഡ്യുക്കേഷൻ സൊസൈറ്റിയാണ് ഡിജിറ്റൽ ബ്രോഡ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.