ETV Bharat / state

കാറ്റാടി യന്ത്ര തട്ടിപ്പ്; കേസ് നാളെ കോടതിയിൽ

4,50,000 രൂപയാണ് പ്രതികളായ സരിത എസ്. നായർ, ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവർ ചേർന്ന് തട്ടിയത്.

saritha s nair  saritha s nair fraud  saritha s nair case  wind mill case saritha  കാറ്റാടി യന്ത്ര തട്ടിപ്പ്  സരിത എസ്. നായർ  സരിത എസ്. നായർ തട്ടിപ്പ്  സരിത എസ്. നായർ കേസ്
സരിത എസ്. നായർ
author img

By

Published : May 26, 2021, 10:56 AM IST

തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിൻ്റെ വിതരണാവകാശം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസ് നാളെ കോടതി പരിഗണിക്കും. കഴിഞ്ഞ പലതവണ കേസ് പരിഗണിച്ചപ്പോളും കേസിലെ ഒന്നാം പ്രതിയായ സരിത എസ്. നായർ കോടതിയിൽ ഹാജരാകാത്ത കാരണത്താൽ പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് നൽകിയിരുന്നു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

Also Read: സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് ചേരും; ലോക്ക് ഡൗണിലടക്കം ചർച്ച

കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്‌ട് എന്ന സ്ഥാപനത്തിന് വൈദുതി ഉത്പാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിൻ്റെ മൊത്തം അവകാശം നൽകാമെന്നു വാഗ്‌ദാനം നൽകി പണം തട്ടി എന്നതാണ് കേസ്. ഇതിനായി പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്‌ട്രേഷൻ തുകയായി 4,50,000 രൂപ നിക്ഷേപിക്കണമെന്ന ആവശ്യത്തെ തുടർന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ പണം നിക്ഷേപിക്കുകയും ചെയ്‌തു.

Also Read: സ്‌കൂളുകളും കോളജുകളും ജൂണ്‍ ഒന്നിന് ആരംഭിക്കും; ക്ലാസുകള്‍ ഓണ്‍ലൈനായി

എന്നാൽ, പിന്നീട് ഇയാൾ അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ഒരു കമ്പനി നിലവിലില്ലെന്ന് മനസിലാക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. സരിത എസ്. നായർക്ക് പുറമെ ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.