ETV Bharat / state

ഇസ്രയേല്‍ പലസ്‌തീന്‍ പ്രശ്‌നം വായിച്ച് മനസിലാക്കണം, യാത്രകളെ സ്വാധീനിച്ചത് എസ്‌കെ പൊറ്റക്കാടിന്‍റെ പുസ്‌തകങ്ങള്‍ : സന്തോഷ്‌ ജോര്‍ജ് കുളങ്ങര - Santhosh George Kulangara on Israel Palastine War

KLIBF Dialogues : കെഎൽഐബിഎഫ് ഡയലോഗ്‌സില്‍ സഞ്ചാരി സന്തോഷ്‌ ജോര്‍ജ് കുളങ്ങര. ടൂറിസം മേഖലയിലെ വികസനം കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ സാധ്യമാകൂവെന്ന് പ്രതികരണം

സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര  Santhosh George Kulangara  Israel Palestine Issue  Pusthakolsavam  ഇസ്രയേല്‍ പലസ്‌തീന്‍ പ്രശ്‌നം വായിച്ച് മനസിലാക്കണം  എസ്‌കെ പൊറ്റക്കാടിന്‍റെ പുസ്‌തകങ്ങള്‍  സന്തോഷ്‌ ജോര്‍ജ് കുളങ്ങര  KLIBF Dialogues  സഞ്ചാരി സന്തോഷ്‌ ജോര്‍ജ് കുളങ്ങര  ഇസ്രയേല്‍ പലസ്‌തീന്‍ പ്രശ്‌നം  kerala news updates  latest news in kerala
Santhosh George Kulangara About Israel Palestine Issue And Kerala Tourism In Pusthakolsavam
author img

By ETV Bharat Kerala Team

Published : Nov 2, 2023, 10:58 PM IST

സന്തോഷ്‌ ജോര്‍ജ് കുളങ്ങര

തിരുവനന്തപുരം : ഇസ്രയേല്‍ പലസ്‌തീന്‍ പോരാട്ടത്തെ കുറിച്ച് കൂടുതല്‍ വായിച്ച് പഠിക്കുകയാണ് വേണ്ടതെന്ന് സന്തോഷ്‌ ജോര്‍ജ് കുളങ്ങര. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ആഴവും അതിന്‍റെ ചരിത്രവും കെട്ടുപിണഞ്ഞ് കിടക്കുകയാണ്. കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കെഎൽഐബിഎഫ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലില്‍ ശരിക്കും എന്താണ് നടക്കുന്നതെന്ന് സദസിന്‍റെ ചോദ്യത്തിന് ചിരി പടര്‍ത്തിയാണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങര മറുപടി നല്‍കിയത് (Santhosh George Kulangara).

സദസില്‍ നിന്നുയര്‍ന്ന ചോദ്യവും മറുപടിയും: ''ഇസ്രയേലിൽ എന്താണ് നടക്കുന്നത്? മാധ്യമങ്ങളിൽ നമുക്ക് ലഭിക്കുന്നതെല്ലാം എത്രത്തോളം വിശ്വസനീയമാണെന്നറിയില്ല. താങ്കളുടെ അഭിപ്രായം എന്താണ് ?

സന്തോഷ് ജോർജ് കുളങ്ങരയുടെ മറുപടി ഇങ്ങനെ : ''ഞാൻ കേരളത്തിൽ അത്യാവശ്യം ആളുകളുടെ സ്നേഹം സ്വീകരിച്ച് ജീവിക്കുന്നത് താങ്കൾക്ക് ഇഷ്‌ടപ്പെടുന്നില്ലല്ലേ? ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ധാരാളം പത്രങ്ങളിൽ നിന്നും ഇൻ്റർനെറ്റിൽ നിന്നും കിട്ടുന്നുണ്ട്. വായിച്ചുപഠിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്. അതിനെ കുറിച്ച് ഒരു അഭിപ്രായം ഇപ്പോൾ പറയുന്നില്ല. അതിന്‍റെ കാരണങ്ങളും ആഴവും ചരിത്രത്തിന്‍റെ കെട്ടുപിണഞ്ഞ് കിടക്കുന്ന സാഹചര്യങ്ങളുമെല്ലാം നമുക്കറിയാം.

എല്ലാ പ്രശ്‌നങ്ങളും കൂടി കുഴഞ്ഞുകിടക്കുന്ന ഒന്നാണ്. അതിനെ കുറിച്ച് രണ്ടോ മൂന്നോ മിനിറ്റിൽ ഒരു വിശദീകരണം തന്നാൽ അത് പൂർണമാകില്ല. അതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉണ്ടാകാം. എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാനാവുന്ന സാഹചര്യമാണെന്നായിരുന്നു' അദ്ദേഹത്തിന്‍റെ മറുപടി (Israel Palestine Issue).

ഇസ്രയേലും പാലസ്‌തീനും തമ്മിലല്ല മനുഷ്യനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും തമ്മിലാണ് ഇനി മത്സരം നടക്കാൻ പോകുന്നത്. സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇന്നത്തെ കാലത്ത് യാത്ര ചെയ്യുമ്പോൾ ഇന്‍റര്‍നെറ്റിനെയാണ് കൂടുതൽ ആശ്രയിക്കുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ മറികടന്ന് കേരളം പോലുള്ള നാട് ടൂറിസത്തിൽ പുതിയ കാര്യങ്ങൾ കൊണ്ടുവരണം. ടൂറിസത്തിന്‍റെ അനുഭവങ്ങൾ നാളെ മാറിക്കൊണ്ടിരിക്കും. ഇന്ന് നമ്മളെ കാണിക്കുന്നത് മാത്രമല്ല ടൂറിസത്തിന്‍റെ അനുഭവങ്ങൾ. അത് വലിയ വെല്ലുവിളിയാണ് (Santhosh George Kulangara About Israel Palestine Issue).

also read: ഇസ്രയേൽ-ഹമാസ് യുദ്ധം: 3 ആഴ്‌ചയില്‍ കൊല്ലപ്പെട്ടത് 3,600ലധികം കുട്ടികൾ, 'മാതാപിതാക്കളാകുന്നത് ശാപം' എന്ന് പലസ്‌തീനികൾ

കേരളത്തിലെ ടൂറിസത്തെ കുറിച്ച് : കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ ടൂറിസം മേഖലയിൽ വികസനം സാധ്യമാകൂ. എസ് കെ പൊറ്റക്കാടിൻ്റെ പുസ്‌തകങ്ങളാണ് തന്‍റെ യാത്രകളിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളത്. വായിച്ച പുസ്‌തകങ്ങളിലെ സ്ഥലങ്ങളും മനുഷ്യരെയും ജീവിതങ്ങളുമെല്ലാം നേരിട്ട് അറിയാനുള്ള ആഗ്രഹമാണ് ആദ്യകാല യാത്രകൾക്ക് പ്രചോദനം.

കാഴ്‌ചപ്പാടുകൾ വിശാലമാകണമെങ്കിൽ ലോകത്തിലെ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ കഴിയണം. ഓരോ ആതിഥേയരും ശ്രദ്ധിക്കേണ്ടത് അതിഥികളെ സന്തോഷിപ്പിക്കാൻ സ്വയം എങ്ങനെ മെച്ചപ്പെടുത്താം എന്നാണ്. വിദേശ സഞ്ചാരികളെ സ്വന്തം നാട്ടിലെത്തിക്കാൻ ഓരോ രാജ്യവും മത്സരിക്കുകയാണ് (Santhosh George Kulangara About Kerala Tourism).

കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആളുകൾ വാശിയോടെ സഞ്ചരിക്കുന്ന സാഹചര്യമാണ്. കേരളത്തിന്‍റെ തനത് ജീവിതശൈലി, കലാരൂപങ്ങൾ, ഭക്ഷ്യവൈവിധ്യം, വാസ്‌തു വിദ്യ എന്നിവ ഒരു ടൂറിസം പാക്കേജായി ലോകത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കണം. കാണാത്ത നാടുകൾ കാണാനുള്ള സഞ്ചാരികളുടെ ഈ മത്സരത്തെ വേണ്ട വിധം വിനിയോഗിക്കണം.

ടൂറിസം മേഖലയിൽ സ്വകാര്യ സംരംഭകരുടെ പങ്ക് വലുതാണ്. അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകണം. യുവാക്കളെ വിദേശ രാജ്യങ്ങൾ ആകർഷിക്കാൻ കാരണം പ്രൊഫഷണലിസമാണ്. യുവാക്കളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാൻ ഏറെ സാധ്യതകൾ ഉള്ള നാടാണ് കേരളമെന്നും സന്തോഷ്‌ ജോര്‍ജ് കുളങ്ങര പറഞ്ഞു. സഞ്ചാരം എന്ന പരിപാടിയിലേക്ക് എത്തിച്ചത് ദൃശ്യമാധ്യമ രംഗത്ത് പുതുമയുള്ള എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ്. നവമാധ്യമങ്ങളുടെ കാലത്ത് ഭാഷയുടെ സൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ സമൂഹത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ മാധ്യമങ്ങൾക്ക് ഉൾപ്പടെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

also read: Tourism Investors Meet | ലക്ഷ്യം നിക്ഷേപക സാധ്യത; ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റിനൊരുങ്ങി കേരളം

നിയമ ലംഘനങ്ങളെ കുറിച്ചും പ്രതികരണം: നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുമ്പോൾ കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് വിവാദങ്ങൾ ഉണ്ടാകുന്നതെന്ന് സദസില്‍ നിന്നും ചോദ്യം ഉയര്‍ന്നു. അതിന് സന്തോഷ്‌ ജോര്‍ജ് കുളങ്ങര നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ആധുനികമായ ഗതാഗത സംവിധാനങ്ങൾ നമുക്ക് ഉണ്ടാകണം. ആധുനിക ഗതാഗത സംവിധാനങ്ങൾ ഉണ്ടാകുമ്പോൾ നിയമം പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാകണം. ആ നിയമം പാലിക്കാത്തവർക്ക് പിഴ ചുമത്തി മാത്രമേ നിയമം നടപ്പാക്കാൻ സാധിക്കൂ. അമേരിക്കയിലോ യൂറോപ്പിലോ ചെന്നാൽ അവിടെ മര്യാദയ്ക്ക് വാഹനം ഓടിക്കുന്നെങ്കിൽ അതിന് ഏക കാരണം കനത്ത പിഴ ഈടാക്കും എന്നതാണ്. നിങ്ങളും ഞാനും ഒക്കെ മര്യാദയ്ക്ക് ജീവിക്കുന്നത് നിയമത്തെ പേടിച്ചാണ്. നിയമത്തെ ഭയന്ന് മാത്രമാണ് ലോകത്ത് അച്ചടക്കം പുലരുന്നത്. ഇപ്പോൾ ഉള്ള പിഴ പത്തിരട്ടിയാക്കിയാലും തെറ്റില്ലെന്നാണ് എന്‍റെ അഭിപ്രായമെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.