ETV Bharat / state

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ബിജെപി കൗണ്‍സിലറെ അറസ്റ്റ് ചെയ്‌ത് ക്രൈംബ്രാഞ്ച് - ബിജെപി

കേസില്‍ പിടിപി നഗര്‍ വാര്‍ഡ് ബിജെപി കൗണ്‍സിലറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്.

sandeepanandagiri  sandeepanandagiri ashramam burning case  bjp councilor  സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്  പിടിപി നഗര്‍  ബിജെപി  സന്ദീപാനന്ദഗിരി
sandeepanandagiri
author img

By

Published : May 2, 2023, 2:59 PM IST

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിപി നഗര്‍ വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ വി ജി ഗിരികുമാര്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശബരി എന്നിവരെ ഇന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്‌തു. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ഗിരികുമാറിനെ പിടികൂടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കരകുളം ശബരിയെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി.

പേട്ടയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തിയ ശേഷമാണ് ഗിരികുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്‍റെ ആസൂത്രണത്തില്‍ പങ്കെടുത്ത ഗിരികുമാര്‍ ആക്രമണത്തില്‍ നേരിട്ട് ബന്ധമുള്ള രണ്ട് പേരുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ ഇയാള്‍ അക്രമിസംഘത്തിന് നേരിട്ട് സഹായങ്ങള്‍ ചെയ്‌തു നല്‍കിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഇന്ന് ആദ്യം അറസ്റ്റിലായ ശബരി കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടില്‍ നിന്നായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ശബരിമല സ്ത്രീപ്രവേശനം വിവാദമായ സമയത്തായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം അക്രമികള്‍ തീയിട്ടത്. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെ കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു.

കത്തിച്ച ശേഷം പ്രതികള്‍ ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും അക്രമികള്‍ വച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട കേസില്‍ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി.

ആദ്യം അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച ഫോണ്‍ രേഖകളും കയ്യെഴുത്ത് പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്‌ടമായതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പൂജപ്പുര പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് ആദ്യം കന്റോണ്‍മെന്‍റ്‌ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചത്. പിന്നീട് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം അഞ്ചുമാസത്തിലധികം അന്വേഷിക്കുകയും ശേഷം കേസ് ഫയല്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോള്‍ പ്രധാന തെളിവുകള്‍ നഷ്‌ടമാവുകയും ചെയ്‌തു.

ഫോണ്‍ കോള്‍ വിശദാംശങ്ങള്‍, റീത്തിലെ കൈയെഴുത്ത്, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയ തെളിവുകളാണ് നഷ്‌ടമായത്. റീത്തിലെ കൈയെഴുത്ത് തെളിവായി കസ്റ്റഡിയിലെടുത്തെന്ന് മഹസറില്‍ രേഖപ്പെടുത്തി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോടതി സ്റ്റേഷനില്‍ സൂക്ഷിക്കാനായി ഈ കൈയെഴുത്ത് മടക്കി നല്‍കിയെങ്കിലും നിലവില്‍ ഈ തെളിവ് കേസ് ഫയലിലില്ല.

സംഭവ ദിവസത്തെ കുണ്ടമണ്‍കടവ് ഭാഗത്തെ വോഡഫോണ്‍, ഐഡിയ കമ്പനികളുടെ ടവറില്‍ നിന്നുള്ള ഫോണ്‍ വിളി വിശദാംശങ്ങള്‍ ആദ്യ സംഘം കമ്പനിയില്‍ നിന്ന് ശേഖരിച്ചു. പക്ഷെ ഈ വിവരങ്ങളും ഇപ്പോള്‍ കാണാനില്ല. സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം തെളിഞ്ഞ രണ്ട് ദൃശ്യങ്ങളും നഷ്‌ടമായിരുന്നു.

ഈ ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ ആയിരുന്നു പ്രതികള്‍ ബൈക്ക് നശിപ്പിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. തെളിവുകള്‍ നഷ്‌ടപ്പെട്ടുവെന്ന് അറിഞ്ഞിട്ടും ആദ്യ അന്വേഷണ സംഘം ഇത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. എസ്‌പി സദാനന്ദന്‍റെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തിയ സംഘമാണ് തെളിവുകള്‍ നഷ്‌ടപ്പെട്ട വിവരം ക്രൈം ബ്രാഞ്ച് എഡിജിപിയെ അറിയിച്ചത്. ആദ്യ അന്വേഷണ സംഘം പലതും ഒളിച്ചുവെന്നാണ് സന്ദീപാനന്ദഗിരിയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ നാലാമത്തെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Also Read : സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവച്ച കേസ് ; ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.