ETV Bharat / state

മൺവിള റേഡിയോ സ്റ്റേഷൻ വളപ്പിലെ ചന്ദന മരങ്ങൾ മുറിച്ച് കടത്തി

നാല് മരങ്ങളാണ് കടത്തിയത്. സെക്യൂരിറ്റി ജീവനക്കാരൻ കസ്റ്റഡിയില്‍

വളപ്പിലെ ചന്ദന മരങ്ങൾ മുറിച്ച് കടത്തി
author img

By

Published : Nov 3, 2019, 2:35 PM IST

തിരുവനന്തപുരം: ശ്രീകാര്യം മൺവിള റേഡിയോ സ്റ്റേഷൻ വളപ്പില്‍ നിന്ന നാല് ചന്ദന മരങ്ങൾ മുറിച്ച് കടത്തി. രാത്രി സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും മരം മുറിച്ച് കടത്തിയത് ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്.

ഒരു മാസം മുൻപും ഇതേ സ്ഥലത്ത് നിന്ന് ഒരു ചന്ദനമരം മുറിച്ച് കടത്തിയിരുന്നു. അതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ചന്ദനമരം മുറിച്ചത്. രണ്ടാഴ്‌ചയ്ക്ക് മുമ്പ് തൊട്ടടുത്തുള്ള സി ഇ ടി എഞ്ചിനീയറിംഗ് കോളജ് വളപ്പില്‍ നിന്ന ചന്ദന മരവും മുറിച്ചിരുന്നു. ഈ അന്വേഷണവും പൂര്‍ത്തിയായിട്ടില്ല. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോസ്ഥരും സ്ഥലത്തെത്തി.
റേഡിയോ സ്റ്റേഷൻ വളപ്പില്‍ നിരവധി ചന്ദനമരങ്ങളാണ് ഉള്ളത്. എന്നാല്‍ നിരീക്ഷണത്തിനായി ഇവിടെ ക്യാമറ ഇല്ലാത്തതും വിനയായി. റേഡിയോ സ്റ്റേഷൻ വളപ്പിനുള്ളില്‍ പൊലീസ് സ്റ്റേഷൻ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്‍റെ പ്രവർത്തനം നിലച്ചതോടെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. ചോദ്യം ചെയ്യുന്നതിനായി സെക്യൂരിറ്റി ജീവനക്കാരനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.

Intro:കഴക്കൂട്ടം: ശ്രീകാര്യം മൺവിള റേഡിയോ സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന നാല് ചന്ദന മരങ്ങൾ മുറിച്ച് കടത്തി. രാത്രി സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും മരം മുറിച്ച് കത്തിയത് ഇന്ന് രാവിലെയാണ് കണ്ടത്.ഒരു മാസം മുൻപും ഇതേ സ്ഥലത്ത് നിന്ന് ഒരു ചന്ദനമരം മുറിച്ച് കടത്തിയിരുന്നു. അതിന്റെ അന്വേശണം നടക്കുന്നതിനിടയിലാണ് വീണ്ടും ചന്ദനമരം മുറിച്ച് കടത്തിയത്.രണ്ടാഴ്ചയ്ക്ക് മുമ്പ് തൊട്ടടുത്തുള്ള സി ഇ ടി ഇഞ്ചിനീയറിംഗ് കോളേജ് കോമ്പൗണ്ടിൽ നിന്ന ചന്ദന മരവും മുറിച്ച് കടത്തിയിരുന്നു. ഇതിന്റെ അന്വേശണവും എങ്ങും എത്തിയില്ല .ഡോഗ് സ്കോഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് പരിശോധനടത്തി .വനം വകുപ്പ് ഉദ്യോസ്ഥരും സ്ഥലതെത്തി പരിശോധിച്ചു. റേഡിയോ സ്റ്റേഷൻ കോമ്പൗണ്ടിൽ നിരവധി ചന്ദനമരങ്ങൾ ഉണ്ട് .റേഡിയോ സ്റ്റേഷനുള്ളിൽ സിസിറ്റിവി ക്യാമറ ഇല്ലാത്തത് പ്രതികൾക്ക് മരം മുറിച്ച് കടത്തുന്നതിന് എളുപ്പമായി.നേരത്തെ റേഡിയോ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ പോലിസ്റ്റേഷൻ എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്നു.ഇതിന്റെ പ്രവർത്തനം നിലച്ചതോടെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. ചോദ്യം ചെയ്യുന്നതിനായി സെക്യൂരിറ്റി ജീവനക്കാരനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ശ്രീകാര്യം പോലീസ് അന്വേശണം ആരംഭിച്ചു.Body:..........Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.