അവിശ്വാസ പ്രമേയത്തിനെ തുടർന്നുള്ള വോട്ടെടുപ്പിൽ എൽഡിഎഫ്അംഗം ശ്രീകലബാലറ്റിൽപേരെഴുതി ഒപ്പിടാത്തതിനാലാണ് വോട്ട് അസാധുവായി ഭരണം നഷ്ടമായത്.യുഡിഎഫ് മഞ്ചാടി വാർഡ് അംഗം രാധാകൃഷ്ണൻ നായർ പ്രസിഡന്‍റായി ചുമതലയേൽക്കും.
എൽഡിഎഫിനെ പിന്തുണച്ച് എൽജെഡി (ജെഡിയു ) ലെ ചന്ദ്രൻനായരായിരുന്നു നിലവിൽ പ്രസിഡന്‍റായിരുന്നത്. ബിജെപി പിന്തുണയോടുകൂടി യുഡിഎഫ് ആണ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. എന്നാൽ ബിജെപിയുടെരണ്ട് അംഗങ്ങളിൽഒരാൾവോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. മറ്റൊരംഗം അസാധു വോട്ടാണ് ചെയ്തത്. എന്നാൽ നറുക്കെടുപ്പിന് പോലും സാഹചര്യമൊരുങ്ങാതെ യുഡിഎഫ്ഭരണം കയ്യടക്കുകയായിരുന്നു. ഇതോടെ മൂന്ന് വർഷത്തെഭരണത്തിന് വിരാമമിട്ട് സിപിഎമ്മിന്ഭരണവും എൽജെഡിയ്ക്ക് സംസ്ഥാനത്ത്ആകെ ഉണ്ടായിരുന്നപഞ്ചായത്ത്പ്രസിഡന്‍റ് സ്ഥാനവും നഷ്ടമായി.
20 അംഗങ്ങൾ ഉള്ള മലയിൽകീഴ് ഗ്രാമപഞ്ചായത്തിൽയുഡിഎഫിനും സിപിഎമ്മിനുംഎട്ട് വീതവും എൽജെഡിക്കുംബിജെപിക്കും രണ്ട്വീതവുമാണ് കക്ഷിനില. പ്രസിഡന്‍റായിരുന്നചന്ദ്രൻ നായർ ഇടതുപക്ഷത്തേയും വൈസ് പ്രസിഡന്‍റ് സരോജിനി യുഡിഎഫിനെയും പിന്തുണച്ചിരുന്നു. തുല്യ കക്ഷിനിലയിൽ ആയിരുന്നപഞ്ചായത്തിൽ കോൺഗ്രസ് അവിശ്വാസം കൊണ്ട് വന്നതോടെ സരോജിനി ഉൾപ്പടെ രണ്ട് ബിജെപി അംഗങ്ങളും പിന്തുണച്ചു. ഇതോടെയാണ് എല്‍ജെഡിക്ക് പഞ്ചായത്ത്പ്രസിഡന്‍റ് സ്ഥാനവും എൽഡിഎഫിന് ഭരണവുംനഷ്ടമായത്. നറുക്കെടുപ്പിലൂടെ ഇടതുപക്ഷ പിന്തുണയിൽ അധികാരത്തിൽ എത്തിയ പ്രസിഡന്‍റിന് എതിരെഇത് രണ്ടാം തവണയാണ്അവിശ്വാസം കൊണ്ടുവരുന്നത്.