തിരുവന്തപുരം: കാട്ടാക്കടയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കരകുളം എണ്ണികരമേലെ തുടയിൽക്കോണം ശാന്ത ഭവനിൽ സാബു പോൾ [38] ആണ് മരിച്ചത്. കാട്ടാക്കട പന്നിയോടുള്ള സഹോദരിയുടെ ഭർത്താവ് ബിജോയിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. സഹോദരിയുടെ ഭർത്താവിനൊപ്പം കാട്ടാക്കടയിൽ ആട് ഫാം നടത്തുകയായിരുന്നു സാബു പോള്‍. ലിജിയാണ് ഭാര്യ. ഹന്ന, ഹാനോക്ക് എന്നിവര്‍ മക്കളാണ്. പൂവച്ചൽ പഞ്ചായത്തിലെ ആലുങ്കുഴി കാപ്പിക്കാട് മുള്ളൻകുഴിയിൽ രാജന്‍റെ വീട് ഇടിമിന്നലേറ്റ് തകര്‍ന്നു. മിന്നലിന്‍റെ ആഘാതത്തില്‍ രാജന്‍റെ മകള്‍ കവിതക്ക് കാലില്‍ പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീടിന്‍റെ ഹാളിന്‍റെ ഒരുഭാഗം. അടുക്കള ഭാഗത്തെ തറ എന്നിവിടങ്ങളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഭിത്തിയിൽ ചിലയിടങ്ങളിൽ ദ്വാരം വീണിട്ടുണ്ട്. വൈദ്യുതി വയറുകൾ കത്തി മീറ്റർ ബോർഡ് ഉൾപ്പടെയുള്ളവ നശിച്ചു. ഫ്രിഡ്ജ്, മിക്സി, ഫാൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങളും മിന്നലിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
കാട്ടാക്കടയിൽ ഇടിമിന്നലേറ്റ് ഒരു മരണം; വീട് തകര്‍ന്ന് യുവതിക്ക് പരിക്ക് - കാട്ടാക്കട
മിന്നലേറ്റതിനെ തുടർന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവന്തപുരം: കാട്ടാക്കടയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കരകുളം എണ്ണികരമേലെ തുടയിൽക്കോണം ശാന്ത ഭവനിൽ സാബു പോൾ [38] ആണ് മരിച്ചത്. കാട്ടാക്കട പന്നിയോടുള്ള സഹോദരിയുടെ ഭർത്താവ് ബിജോയിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. സഹോദരിയുടെ ഭർത്താവിനൊപ്പം കാട്ടാക്കടയിൽ ആട് ഫാം നടത്തുകയായിരുന്നു സാബു പോള്‍. ലിജിയാണ് ഭാര്യ. ഹന്ന, ഹാനോക്ക് എന്നിവര്‍ മക്കളാണ്. പൂവച്ചൽ പഞ്ചായത്തിലെ ആലുങ്കുഴി കാപ്പിക്കാട് മുള്ളൻകുഴിയിൽ രാജന്‍റെ വീട് ഇടിമിന്നലേറ്റ് തകര്‍ന്നു. മിന്നലിന്‍റെ ആഘാതത്തില്‍ രാജന്‍റെ മകള്‍ കവിതക്ക് കാലില്‍ പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീടിന്‍റെ ഹാളിന്‍റെ ഒരുഭാഗം. അടുക്കള ഭാഗത്തെ തറ എന്നിവിടങ്ങളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഭിത്തിയിൽ ചിലയിടങ്ങളിൽ ദ്വാരം വീണിട്ടുണ്ട്. വൈദ്യുതി വയറുകൾ കത്തി മീറ്റർ ബോർഡ് ഉൾപ്പടെയുള്ളവ നശിച്ചു. ഫ്രിഡ്ജ്, മിക്സി, ഫാൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങളും മിന്നലിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
കരകുളം എണ്ണികര മേലെ തുടയിൽക്കോണം ശാന്ത ഭവനിൽ സാബു പോൾ [38] ആണ് മരിച്ചത്. കാട്ടാക്കട പന്നിയോടുള്ള സഹോദരി ഭർത്താവ് ബിജോയിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം.
പൂവച്ചൽ പഞ്ചായത്തിലെ ആലുങ്കുഴി കാപ്പിക്കാട് മുള്ളൻകുഴിയിൽ രാജന്റെ കവിതാ ഭവനിലാണ് മിന്നലേറ്റത്. രാജന്റെ മകൾ കവിതയ്ക്കു മിന്നലിന്റെ ആഘാതത്തിൽ കാലിൽ പൊള്ളൽ ഏറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. രാജന്റെ ഭാര്യ ശാന്ത, മകൾ, ചെറുമക്കൾ ഹർഷൻ (7), ഹർഷ (5), എന്നിവരും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ആപത്തൊന്നും ഉണ്ടായില്ല. വെള്ളിയാഴ്ച രാത്രിയാണ് സംഭവം വീടിന്റെ ഹാളിൽ മൂലയിൽ ഒരു വശം, അടുക്കള ഭാഗത്തു വീടിന്റെ അടിത്തറ എന്നിവിടങ്ങളിൽ വിള്ളൽ സംഭവിച്ചു. ഭിത്തിയിൽ ചിലയിടങ്ങളിൽ ദ്വാരം വീണിട്ടുണ്ട്. വൈദ്യുത വയറുകൾ കത്തുകയും മീറ്റർ ബോർഡ് ഉൾപ്പടെ നശിക്കുകയും ചെയ്തു. ഫ്രിഡ്ജ്, മിക്സി, ഫാൻ, ഹോം തീയ്യറ്റർ ഉൾപ്പടെയുള്ള വൈദ്യുത ഉപകരണങ്ങൾ മിന്നലേറ്റ് നശിച്ചു. കെ. എസ്. ഈ. ബി. യിൽ അറിയിച്ചതാനുസരിച്ചു ജീവനക്കാരെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഗൾഫിൽ ആയിരുന്ന സാബു പോൾ നാട്ടിൽ വച്ച് അപകടം ഉണ്ടായതിനെതുടർന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് സഹോദരി ഭർത്താവും ഒന്നിച്ച് കാട്ടാക്കടയിൽ ആട് ഫോം നടത്തി വരികെയായിരുന്നു. മിന്നലേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ : ലിജി. മക്കൾ : ഹന്ന [3] ഹാനോക്ക് [ആറുമാസം]