തിരുവനന്തപുരം; നെയ്യാറ്റിൻകരയിലെ ഇരട്ട ആത്മഹത്യയിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിച്ചു. വൈഷ്ണവിയുടെ നോട്ടുബുക്കും ലേഖയുടെ ഡയറിയുമാണ് വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസിന് ലഭിച്ചത്. ഫെബ്രുവരി ആറാം തീയതി വരെ വീട്ടിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും വരവ് ചെലവ് കണക്കുകളുമാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന്‍റെയും മാതാവിന്‍റെയും മാനസിക പീഡനങ്ങളെക്കുറിച്ചും വീട്ടിലെ സംഘർഷാവസ്ഥയും ഡയറിയിൽ കുറിച്ചിരുന്നു. എന്നാൽ നിലവിൽ റിമാന്‍റിലുള്ള മറ്റു ബന്ധുക്കളെ കുറിച്ച് ഡയറിയിൽ പരാമർശമില്ല. സംഭവത്തിൽ ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ഭർതൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവരെ ആത്മഹത്യാ പ്രേരണ ചുമത്തി കസ്റ്റഡയിൽ എടുത്തിരുന്നു. സ്ത്രീധന പീഡനം , മന്ത്രവാദം, കുടുംബ പ്രശ്നങ്ങൾ എന്നിവയാണ് നെയ്യാറ്റിൻകരയിൽ അമ്മയുടേയും മകളുടേയും ആത്മഹത്യക്ക് കാരണമായത്. മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് ചുമരിൽ ഒട്ടിച്ച ആത്മഹത്യാ കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നു.
നെയ്യാറ്റിൻകരയിലെ ഇരട്ട ആത്മഹത്യ; കൂടുതൽ തെളിവുകൾ പുറത്ത് - അമ്മയും മകളും ആത്മഹത്യ ചെയ്തു
ഭർത്താവിന്‍റെയും മാതാവിന്‍റെയും മാനസിക പീഡനങ്ങളെക്കുറിച്ചും വീട്ടിലെ സംഘർഷാവസ്ഥയും പൊലീസ് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ പരാമർശിക്കുന്നു
തിരുവനന്തപുരം; നെയ്യാറ്റിൻകരയിലെ ഇരട്ട ആത്മഹത്യയിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിച്ചു. വൈഷ്ണവിയുടെ നോട്ടുബുക്കും ലേഖയുടെ ഡയറിയുമാണ് വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസിന് ലഭിച്ചത്. ഫെബ്രുവരി ആറാം തീയതി വരെ വീട്ടിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും വരവ് ചെലവ് കണക്കുകളുമാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന്‍റെയും മാതാവിന്‍റെയും മാനസിക പീഡനങ്ങളെക്കുറിച്ചും വീട്ടിലെ സംഘർഷാവസ്ഥയും ഡയറിയിൽ കുറിച്ചിരുന്നു. എന്നാൽ നിലവിൽ റിമാന്‍റിലുള്ള മറ്റു ബന്ധുക്കളെ കുറിച്ച് ഡയറിയിൽ പരാമർശമില്ല. സംഭവത്തിൽ ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ഭർതൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവരെ ആത്മഹത്യാ പ്രേരണ ചുമത്തി കസ്റ്റഡയിൽ എടുത്തിരുന്നു. സ്ത്രീധന പീഡനം , മന്ത്രവാദം, കുടുംബ പ്രശ്നങ്ങൾ എന്നിവയാണ് നെയ്യാറ്റിൻകരയിൽ അമ്മയുടേയും മകളുടേയും ആത്മഹത്യക്ക് കാരണമായത്. മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് ചുമരിൽ ഒട്ടിച്ച ആത്മഹത്യാ കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നു.
ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂട്ടിച്ചേർത്ത് ആയിരിക്കാം ഇനിയുള്ള പോലീസിൻറെ തുടർനടപടികൾ