ETV Bharat / state

Saji Cherian On Solar Case : 'ആരോപണങ്ങളിൽ വെറുതെ തോണ്ടേണ്ട, പലര്‍ക്കും നാശം ഉണ്ടാവും'; ഫെനിയുടെ വെളിപ്പെടുത്തലില്‍ സജി ചെറിയാന്‍ - കോൺഗ്രസ്

Minister Saji Cherian On Solar Case And Feni Balakrishnan's Allegations: കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര വിഷയത്തിലേക്ക് തങ്ങളെ വലിച്ചിഴയ്‌ക്കേണ്ടെന്ന് സജി ചെറിയാന്‍

Saji Cherian On Solar Case  Saji Cherian  Solar Case  Solar Case And Feni Balakrishnan Allegations  Feni Balakrishnan Allegations  Feni Balakrishnan  Congress  ആരോപണങ്ങളിൽ വെറുതെ തോണ്ടേണ്ട  നാശം ഉണ്ടാവും  ഫെനി ബാലകൃഷ്‌ണന്‍റെ വെളിപ്പെടുത്തലില്‍ മന്ത്രി  ഫെനി ബാലകൃഷ്‌ണന്‍  സജി ചെറിയാന്‍  മന്ത്രി  കോൺഗ്രസ് പാർട്ടി  കോൺഗ്രസ്  പരാതിക്കാരി
Saji Cherian On Solar Case
author img

By ETV Bharat Kerala Team

Published : Sep 14, 2023, 4:04 PM IST

സജി ചെറിയാന്‍

തിരുവനന്തപുരം : സോളാർ കേസിൽ (Solar Case) പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്‌ണന്‍ (Feni Balakrishnan) ഉന്നയിച്ച ആരോപണങ്ങളിൽ വെറുതെ തോണ്ടേണ്ടെന്നും പലര്‍ക്കും നാശമുണ്ടാകുമെന്നും അറിയിച്ച് മന്ത്രി സജി ചെറിയാൻ (Saji Cherian). കോൺഗ്രസ് (Congress) പാർട്ടിയിലെ ആഭ്യന്തര വിഷയത്തിലേക്ക് തങ്ങളെ വലിച്ചിഴയ്‌ക്കേണ്ട. നാട്ടിൽ കേൾക്കുന്നതിനൊക്കെ പുറകെ നടക്കുന്നവരല്ല തങ്ങള്‍. ഈ പറയുന്ന ആളിനെ ഉപയോഗപ്പെടുത്തി തങ്ങളെ കുത്താമെന്ന് വിചാരിക്കേണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (Saji Cherian On Solar Case).

ഫെനി ബാലകൃഷ്‌ണൻ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പരാതിക്കാരിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. പരാതിക്കാരിയും അഭിഭാഷകനുമൊക്കെ അയൽക്കാരാണ്. പരാതിക്കാരി പറഞ്ഞ കാര്യം ഒന്നും പുറത്ത് വെളിപ്പെടുത്തിയിട്ടില്ല. പരാതിക്കാരി പറഞ്ഞത് പുറത്തുപറഞ്ഞ് ആരുടെയെങ്കിലും വിഴുപ്പ് അലക്കാനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

സോളാറില്‍ തൊടാതെ : ഞങ്ങളൊക്കെ മാന്യന്മാരായത് കൊണ്ടാണ് വിഷയം കത്തിക്കാത്തത്. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ പലരും ശ്രദ്ധയിൽ കൊണ്ടുവരും. കൂട്ടായ ആലോചനയ്ക്ക് ശേഷമാണ് അതിൽ തീരുമാനം എടുക്കുകയെന്നും ഇത്തരം പരാതികളിൽ സ്വാഭാവികമായും പരാതികൾ കേട്ടിട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞ പരാതികളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടാകും.

പരാതികൾ എവിടെയെങ്കിലും അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. ഏതെങ്കിലും താത്‌പര്യത്തിന് വേണ്ടി അത് ഉപയോഗിക്കില്ലെന്നും പ്രസ്‌തുത വിഷയങ്ങളൊക്കെ സംസാരിച്ചിട്ടുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

Also read: Feni Balakrishnan About Solar case സരിതയുടെ കത്തില്‍ ഗണേഷ് കുമാറിന്‍റെ പേര് ഒഴിവാക്കി, ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തു; ഫെനി ബാലകൃഷ്‌ണന്‍

സംസാരിച്ച കാര്യങ്ങൾ ആർക്കെങ്കിലുമെതിരെ പ്രയോഗിച്ചിട്ടുണ്ടോ എന്നുള്ളതാണ് ചോദ്യം. സംസാരിച്ചിട്ടുള്ള കാര്യങ്ങൾ എല്ലാം സമൂഹത്തിൽ പറയാൻ കഴിയില്ല. പരാതി പറയുന്നത് ഗൂഢാലോചനയാണോ.

രാഷ്ട്രീയ നേതൃത്വത്തോട് പരാതികൾ പറയുക സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മാവേലിക്കര കോടതിയിൽ വച്ച് കണ്ടപ്പോഴാണ് സജി ചെറിയാൻ പരാതിക്കാരിയെ നേരിൽക്കാണണം എന്നാവശ്യപ്പെട്ടതെന്നും തന്‍റെ വീട്ടിൽ വച്ച്‌ കാണാൻ സജി ചെറിയാനും പരാതിക്കാരിയും സമ്മതിച്ചുവെന്നും അവരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്‌ണന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Also read: VD Satheesan On Solar Enquiry | സോളാർ വിഷയത്തിൽ വേണ്ടത് സിബിഐ അന്വേഷണം, പ്രതിപക്ഷത്ത് ആശയക്കുഴപ്പമില്ല : വിഡി സതീശൻ

ഫെനിയുടെ ആരോപണം ഇങ്ങനെ: 'പരാതിക്കാരി എത്തിയപ്പോൾ തനിച്ച്‌ സംസാരിക്കണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടത്‌ കാരണം താൻ പുറത്തിറങ്ങി. അൽപസമയത്തിനുള്ളിൽ വെപ്രാളപ്പെട്ട് സജി ചെറിയാൻ പുറത്തേക്ക് ഓടിവരുന്നത്‌ കണ്ടു. പ്രശ്‌നം എന്താണെന്ന് ചോദിച്ചപ്പോൾ, തന്‍റെ സംഭാഷണം പരാതിക്കാരി റെക്കോർഡ് ചെയ്യുന്നുണ്ടെന്നും എങ്ങനെയെങ്കിലും അത്‌ ഡിലീറ്റ് ചെയ്യിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വീടിനുള്ളിലെത്തി പരാതിക്കാരിയുമായി സംസാരിച്ചപ്പോഴാണ് റെക്കോർഡിങ് തകരാറുള്ളതിനാൽ ഓഡിയോ വ്യക്തമായി ലഭിച്ചിട്ടില്ലെന്ന്‌ മനസിലായത്' - ഫെനി പറഞ്ഞു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.