തിരുവനന്തപുരം: പാറശാല പൊന്നമ്മാളിന് അന്തിമോപചാരമർപ്പിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. പാറശ്ശാല പൊന്നമ്മാളിൻ്റെ വേർപാട് കർണാടക സംഗീത രംഗത്തിനും മലയാള സാഹിത്യത്തിനുമുണ്ടായ തീരാ നഷ്ടമെന്ന് സജി ചെറിയാൻ പറഞ്ഞു. ജീവിതം കൊണ്ട് സംഗീതത്തിന് വലിയ രീതിയിലുള്ള സംഭാവന ചെയ്ത വ്യക്തിയായിരുന്നു പാറശ്ശാല പൊന്നമ്മാൾ.
read more:വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു
സംഗീത മേഖലയിൽ അവർ നടത്തിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ലഭിച്ച പുരസ്കാരങ്ങളെന്നും മന്ത്രി അനുസ്മരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരുവനന്തപുരം വലിയശാലയിലെ വസതിയിലെത്തിയാണ് അന്തിമോപചാരമർപ്പിച്ചത്.
സംഗീതരംഗത്ത് വിസ്മയങ്ങൾ സൃഷ്ടിച്ച പാറശ്ശാല പൊന്നമ്മാളുടെ വിയോഗം കേരള കലാ സാംസ്കാരിക ലോകത്തിന് സംഭവിച്ച തീരാനഷ്ടമാണെന്ന് വിഡി സതീശൻ അനുസ്മരിച്ചു. കർണാടക സംഗീതത്തിൽ ഇത്രയും വർഷം സംഗീതസപര്യ നടത്തിയ വനിതാ രത്നമാണ് കടന്നു പോകുന്നതെന്നും സതീശൻ പറഞ്ഞു.