തിരുവനന്തപുരം: സ്പ്രിംഗ്ലർ പോലുള്ള സ്വകാര്യ കമ്പനികളുടെ ബിസിനസ് ഏജന്‍റായി സംസ്ഥാന സർക്കാർ പ്രവർത്തിക്കുകയാണെന്ന് കെ.എസ്.ശബരീനാഥൻ എം.എൽ.എ. കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ മികവിനെ കമ്പനിയുടെ വിജയമായി ലോകം മുഴുവൻ പ്രചരിപ്പിക്കുകയാണ്. ഇതിന് സർക്കാർ ഒത്താശ ചെയ്യുകയാണ്. കമ്പനിയുടെ പരസ്യ വീഡിയോയിൽ കേരളത്തിൽ നടപ്പിലാക്കാത്ത കാര്യങ്ങൾ നടപ്പിലാക്കി എന്ന് സംസ്ഥാന ഐ.ടി സെക്രട്ടറി തന്നെ തെറ്റായി സാക്ഷ്യപ്പെടുത്തുകയാണ്. ഇത് പരിശോധിക്കണം. കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഡാറ്റ സുരക്ഷിതമായാണോ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ഇത് സംബന്ധിച്ച് കമ്പനിയുമായുള്ള കരാർ സർക്കാർ പുറത്തുവിടണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.
സ്പ്രിംഗ്ലറുമായുള്ള കരാർ സർക്കാർ പുറത്തുവിടണമെന്ന് ശബരീനാഥൻ എംഎൽഎ - ശബരിനാഥൻ എംഎൽഎ
കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഡാറ്റ സുരക്ഷിതമായാണോ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കണം. കമ്പനിയുടെ പരസ്യ വീഡിയോയിൽ കേരളത്തിൽ നടപ്പിലാക്കാത്ത കാര്യങ്ങൾ നടപ്പിലാക്കി എന്ന് സംസ്ഥാന ഐ.ടി സെക്രട്ടറി സാക്ഷ്യപ്പെടുത്തുകയാണെന്നും ശബരീനാഥൻ.