ETV Bharat / state

ശബരിമല വിഷയത്തില്‍ കടകംപള്ളിയുടേത് ആത്മാര്‍ഥതയില്ലാത്ത ഖേദപ്രകടനമെന്ന് ഉമ്മന്‍ചാണ്ടി - umman chandi latest news

ശബരിമല വിഷയത്തില്‍ യുഡിഎഫിന് ഒരേ നിലപാടാണെന്നും ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്തകള്‍  ഉമ്മന്‍ ചാണ്ടി  sabarimala women entry  ummanchandi criticises kadakampally surendran  umman chandi  umman chandi latest news  state assembly election news
സത്യവാങ്മൂലം നിലനിൽക്കുമ്പോഴാണ് ദേവസ്വം മന്ത്രിയുടെ ഖേദം പ്രകടനമെന്ന് ഉമ്മന്‍ ചാണ്ടി
author img

By

Published : Mar 19, 2021, 1:34 PM IST

Updated : Mar 19, 2021, 3:33 PM IST

തിരുവനന്തപുരം: ശബരിമലയിലെ ആചാരനുഷ്‌ഠാനങ്ങളെ ശക്തമായി എതിർക്കുന്ന സത്യവാങ്മൂലം നിലനിൽക്കെ ദേവസ്വം മന്ത്രി ഖേദം പ്രകടിപ്പിക്കുന്നതിൽ എന്ത് ആത്മാർത്ഥയാണ് ഉള്ളതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആത്മാർത്ഥയില്ലാത്ത നിലപാടാണ് ശബരിമല വിഷയത്തിൽ സിപിഎം സ്വീകരിക്കുന്നത്. സത്യവാങ്മൂലത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വിഷയത്തിൽ എന്താണ് നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ശബരിമലയെ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ല. ദേവസ്വം മന്ത്രിയാണ് വിഷയം വിണ്ടും ഉയർത്തിയത്. മന്ത്രിയുടെ ഖേദ പ്രകടനത്തിലെ ആത്മാർത്ഥ ഇല്ലായ്‌മയാണ് യുഡിഎഫ് ചൂണ്ടിക്കാട്ടിയതെന്നും കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു. വിവാദ കേന്ദ്രമാക്കി ശബരിമലയെ മാറ്റാൻ യുഡിഎഫിന് താൽപര്യമില്ലെന്നും അതുകൊണ്ടാണ് വിഎസ് സർക്കാരും, യുഡിഎഫ് സർക്കാരും നൽകിയ സത്യവാങ്മൂലങ്ങളിലെ വിവരങ്ങൾ രഹസ്യമാക്കി വച്ചതെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമല വിഷയത്തില്‍ കടകംപള്ളിയുടേത് ആത്മാര്‍ഥതയില്ലാത്ത ഖേദപ്രകടനമെന്ന് ഉമ്മന്‍ചാണ്ടി

Last Updated : Mar 19, 2021, 3:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.