ETV Bharat / state

എസ്‌ഡിപിഐയെ മുഖ്യമന്ത്രി സഹായിക്കുന്നു; പാലക്കാട്ടെ കൊലപാതകത്തില്‍ എൻഐഎ അന്വേഷണം വേണമെന്നും ബിജെപി

എൻഐഎ അന്വേഷണം ആവശ്യപ്പെടാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു.

k surendran  palakkad rss worker murder  bjp  bjp demands nia investigation  nia investigation  NIA  Arif Mohammad Khan  kerala governor
എസ്‌ഡിപിഐയെ മുഖ്യമന്ത്രി സഹായിക്കുന്നു; പാലക്കാട്ടെ കൊലപാതകത്തില്‍ എൻഐഎ അന്വേഷണം വേണമെന്നും ബിജെപി
author img

By

Published : Nov 16, 2021, 1:59 PM IST

തിരുവനന്തപുരം: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട സംഭവം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി. സര്‍ക്കാറിനോട് എൻഐഎ അന്വേഷണം ആവശ്യപ്പെടാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു.

വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബോധ്യപ്പെടുത്തും. 2020 മുതൽ സഞ്ജിത്തിൻ്റെ കൊലപാതകത്തിന് ഗൂഢാലോചന നടന്നു. പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് കൊല നടത്തിയത്. ബെംഗലൂരുവിലും മറ്റും നടന്ന കൊലപാതകങ്ങൾക്ക് സമാനമാണ് പാലക്കാട്ടെ സംഭവം.

പാലക്കാട്ടെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ എൻഐഎ അന്വേഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണറെ കണ്ടതിന് പിന്നാലെ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു.

തീവ്രവാദ സംഘടനകളാണ് കൊലയ്ക്കു പിന്നിൽ. കേരള പൊലീസിൻ്റെ കൈകളിൽ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നു. സിപിഎം-എസ്‌ഡിപിഐ ബന്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത്.

also read: കഴക്കൂട്ടത്ത് ഗുണ്ട ആക്രമണം; വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി

തൊട്ടടുത്ത ഷൊർണൂർ നഗരസഭയിൽ എസ്‌ഡിപിഐ പിന്തുണയിലാണ് സിപിഎം ഭരിക്കുന്നത്. എസ്എഫ്ഐ നേതാവായ അഭിമന്യുവിൻ്റെ കേസ് ഉൾപ്പെടെ തേച്ചുമാച്ചു കളഞ്ഞത് എസ്‌ഡിപിഐ - സിപിഎം രാഷ്ട്രീയ ബന്ധത്തിൻ്റെ പശ്ചാത്തലത്തിലാണ്. മുഖ്യമന്ത്രി എസ്‌ഡിപിഐയെ രാഷ്ട്രീയമായി സഹായിക്കുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.