ETV Bharat / state

കശ്‌മീരിൽ നടപ്പായത് ആര്‍എസ്എസ്- സംഘപരിവാര്‍ അജണ്ട : രമേശ് ചെന്നിത്തല - kashmir issue

ഇന്ത്യന്‍ ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങള്‍ അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി നടത്തി വരികയായിരുന്നെന്ന് ചെന്നിത്തല

കശ്‌മീരിൽ നടപ്പായത് ആര്‍എസ്എസ്- സംഘപരിവാര്‍ അജണ്ട : രമേശ് ചെന്നിത്തല
author img

By

Published : Aug 5, 2019, 4:30 PM IST

തിരുവനന്തപുരം: ഭരണഘടനയേയും ജനാധിപത്യത്തേയും കുരുതി കൊടുക്കുന്ന തീരുമാനമാണ് നരേന്ദ്ര മോദിയുടെ സംഘപരിവാര്‍ സര്‍ക്കാര്‍ കശ്‌മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ്- സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ നടപ്പായായത്. ഈ വിഭജനത്തിലൂടെ കശ്‌മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് മോദിയും അമിത് ഷായും വിഭജിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്‌താവനയിൽ പറഞ്ഞു. കലുഷിതമായ കശ്‌മീരിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ആളിക്കത്തിക്കാനായിരിക്കും ഈ നടപടി വഴിവയ്ക്കുക. ചര്‍ച്ചകളും സംവാദങ്ങളും നടത്താതെ പാര്‍ലമെന്‍റിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഈ ജനാധിപത്യ അട്ടിമറി നടത്തിയത്. മുന്‍കാല സര്‍ക്കാരുകളെല്ലാം കശ്‌മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കാര്യങ്ങൾ നടപ്പിലാക്കിയതെങ്കിൽ ബിജെപി ജനങ്ങളെയും രാഷ്‌ട്രീയ നേതൃത്വത്തെയും നിശബ്‌ദരാക്കിക്കൊണ്ട് തങ്ങളുടെ വിഭജന അജണ്ട ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങള്‍ അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി നടത്തി വരികയായിരുന്നു. അത്യന്തികമായി ഭരണഘടനയെ തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ബിജെപി നീങ്ങുന്നതെന്നും ഇത് രാജ്യത്തിന്‍റെ ബഹുസ്വരതയെയും ജനാധിപത്യത്തെയും പൂര്‍ണമായും തകര്‍ക്കുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Intro:ഭരണഘടനയെയും  ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തിരുമാനമാണ്   നരേന്ദ്ര മോദിയുടെ സംഘപരിവാര്‍ സര്‍ക്കാര്‍  കാശ്മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍ എസ് എസ് സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ നടപ്പായായത്. ഈ വിഭജനത്തിലൂടെ കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് മോദിയും അമിത്  ഷായും വിഭജിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
കലുഷിതമായ കാശ്മീരിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ആളിക്കത്തിക്കാനായിരിക്കും ഈ നടപടി വഴി വയ്ക്കുക .ചര്‍ച്ചകളും സംവാദങ്ങളും നടത്താതെ പാര്‍ലമെന്റിനെ ഇരുട്ടില്‍ നിര്‍ത്തിയാണ്  ഈ ജനാധിപത്യ അട്ടിമറി നടത്തിയത്.  മുന്‍ കാല സര്‍ക്കാരുകളെല്ലാം കാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കാര്യങ്ങൾ നടപ്പിലാക്കിയതെങ്കിൽ ബി ജെ പി ജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും നിശബ്ദരാക്കിക്കൊണ്ട് തങ്ങളുടെ  വിഭജന അജണ്ട ഏക പക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങള്‍  അധികാരമേറ്റ നാള്‍ മുതല്‍ ബി ജെ പി  നടത്തി വരികയായിരുന്നു. അത്യന്തികമായി ഭരണഘടനയെ തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ബി  ജെ പി നീങ്ങുന്നതെന്നും ഇത്  രാജ്യത്തിന്റ ബഹുസ്വരതയെയും ജനാധിപത്യത്തെയും പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.Body:...Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.