ETV Bharat / state

'മുന്നണി വിടില്ല, കോൺഗ്രസ് ശക്തമാകണം'; നിലപാട് വ്യക്തമാക്കി ആർഎസ്‌പി

author img

By

Published : Sep 4, 2021, 7:22 PM IST

സെപ്റ്റംബര്‍ ആറിനു നടക്കുന്ന യുഡിഎഫ് യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുകയോ യുഡിഎഫ് വിടുകയോ ചെയ്യുന്നത് അജണ്ടയിലില്ലെന്ന് ആര്‍എസ്‌പി നേതാക്കള്‍ വ്യക്തമാക്കി.

RSP will not leave UDF  RSP  UDF  congress  ആർഎസ്‌പി  യുഡിഎഫ്  കോൺഗ്രസ്  ഷിബു ബേബി ജോൺ  എന്‍.കെ.പ്രേമചന്ദ്രന്‍
'മുന്നണി വിടില്ല, കോൺഗ്രസ് ശക്തമാകണം'; നിലപാട് വ്യക്തമാക്കി ആർഎസ്‌പി

തിരുവനന്തപുരം: യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഭീഷണി മുഴക്കി കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമത്തിലാക്കിയ ആര്‍എസ്‌പിക്ക് മനം മാറ്റം. സെപ്റ്റംബര്‍ ആറിനു നടക്കുന്ന യുഡിഎഫ് യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുകയോ യുഡിഎഫ് വിടുകയോ ചെയ്യുന്നത് അജണ്ടയിലില്ലെന്ന് ആര്‍എസ്‌പി നേതാക്കള്‍ വ്യക്തമാക്കി.

ആര്‍എസ്‌പി സംസ്ഥാന സമിതി യോഗത്തിനു ശേഷം നേതാക്കളായ എ.എ.അസീസ്, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, ഷിബു ബേബി ജോണ്‍ എന്നിവര്‍ സംയുക്തമായാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ യുഡിഎഫ് നേതാക്കള്‍ ഗൗരവമായാണ് കണ്ടതെന്ന് നേതാക്കള്‍ അറിയിച്ചു.

യുഡിഎഫ് ശക്തമാകണം എന്നതുകൊണ്ടാണ് വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണി വിടുക എന്നത് ആര്‍എസ്‌പി നയമല്ല. ആര്‍എസ്‌പി യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണ്. കോണ്‍ഗ്രസുകാര്‍ തമ്മിലടി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നന്നാവണമെന്ന ഉദ്ദേശത്തോടെയാണ് താന്‍ വിമര്‍ശനം ഉന്നയിച്ചതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കി. തന്‍റെ വിമര്‍ശനങ്ങള്‍ സദുദ്ദേശപരമായ സന്ദേശമായിരുന്നെന്നും ഷിബു കൂട്ടിച്ചേർത്തു.

Also Read: കോൺഗ്രസില്‍ പൊട്ടിത്തെറിച്ച് തീരുന്നില്ല, പട്ടികത്തല്ലിന് എന്നാകും അവസാനം

തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ഗൗരവമായി കണ്ടതു കൊണ്ടാണ് ഉഭയ കക്ഷി ചര്‍ച്ചകള്‍ക്ക് ആര്‍എസ്‌പി തയാറായതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. വിജയ സാധ്യത തീരെയില്ലാത്ത ആറ്റിങ്ങലും മട്ടന്നൂരും മാറ്റി നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണെന്ന് അസീസും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.