ETV Bharat / state

നിയമസഭ തെരഞ്ഞെടുപ്പ്; ആർഎസ്‌പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - ആർഎസ്‌പി സ്ഥാനാർഥി

കയ്പ്പമംഗലം സീറ്റ്‌ മാറ്റി നൽകണമെന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയില്ല

RSP news  RSP candidates  RSP kerala  ആർഎസ്‌പി വാർത്ത  ആർഎസ്‌പി സ്ഥാനാർഥി  ആർഎസ്‌പി കേരള
നിയമസഭ തെരഞ്ഞെടുപ്പ്; ആർഎസ്‌പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
author img

By

Published : Mar 10, 2021, 5:27 PM IST

Updated : Mar 10, 2021, 6:28 PM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആർഎസ്‌പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിലവിൽ നാലു സീറ്റുകളിലാണ് ആർ.എസ്.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആറ്റിങ്ങൽ: അഡ്വ. എ. ശ്രീധരൻ , ചവറ: ഷിബു ബേബി ജോൺ ,കുന്നത്തൂർ: ഉല്ലാസ് കോവൂർ ,ഇരവിപുരം: ബാബു ദിവാകരൻ എന്നിവർ മത്സരിക്കും.

നിയമസഭ തെരഞ്ഞെടുപ്പ്; ആർഎസ്‌പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കയ്പ്പമംഗലം സീറ്റ്‌ മാറ്റി നൽകണമെന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല.പകരം അമ്പലപ്പുഴ വേണമെന്നാണ് ആർഎസ്പിയുടെ ആവശ്യം .ഇതിന് പുറമേ മലബാർ മേഖലയിൽ ഒരു സീറ്റും പ്രതീക്ഷിക്കുന്നു യുഡിഎഫ് നേരത്തേ നൽകിയ വാഗ്‌ദാനം പാലിക്കും എന്നാണ് കരുതുന്നതെന്ന് ആർഎസ്‌പി നേതാക്കൾ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം കോൺഗ്രസിൽ സ്ഥാനാർഥി നിർണയം വൈകുന്നതിൽ ആർ. എസ്. പി സംസ്ഥാന സെക്രട്ടറി എ. എ.അസീസ് അതൃപ്തി അറിയിച്ചു . കോൺഗ്രസിലെ സ്ഥാനാർഥി തർക്കങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻ. കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.

Last Updated : Mar 10, 2021, 6:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.