ETV Bharat / state

വിപ്പ് പാലിച്ചില്ലെങ്കിൽ നടപടിയെന്ന് റോഷി അഗസ്റ്റിൻ

വിപ്പ് നൽകാൻ അധികാരം തനിക്കാണ്. നിയമസഭ രേഖകളിലും താൻ തന്നെയാണ് വിപ്പ്. അതിനപ്പുറത്തേക്കുള്ള രേഖകൾ നിലനിൽക്കുന്നതല്ലെന്നും റോഷി അഗസ്റ്റിൻ

Roshi Augustine whip  റോഷി അഗസ്റ്റിൻ വിപ്പ്  വിപ്പ് നൽകാൻ അധികാരം റോഷി അഗസ്റ്റിൻ  Roshi Augustine action taken if whip not complied
വിപ്പ്
author img

By

Published : Aug 24, 2020, 12:31 PM IST

Updated : Aug 24, 2020, 3:33 PM IST

തിരുവനന്തപുരം: നിയമസഭയിൽ വിപ്പ് പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ. അവിശ്വാസ പ്രമേയ ചർച്ച മുതൽ വോട്ടെടുപ്പ് വരെയും രാജ്യസഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ വിപ്പ് നൽകി. വിപ്പ് നൽകാൻ അധികാരം തനിക്കാണ്. നിയമസഭ രേഖകളിലും താൻ തന്നെയാണ് വിപ്പ്. അതിൽ സംശയം വേണ്ട. അതിനപ്പുറത്തേക്കുള്ള രേഖകൾ നിലനിൽക്കുന്നതല്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

വിപ്പ് പാലിച്ചില്ലെങ്കിൽ നടപടിയെന്ന് റോഷി അഗസ്റ്റിൻ

വിപ്പ് എടുക്കാൻ അവകാശം ആർക്കെന്ന് നേതാക്കൾക്കറിയാമെന്നും തങ്ങൾ തെറ്റ് ചെയ്തില്ലെന്നും റോഷി അഗസ്റ്റിൻ ആവർത്തിച്ചു. നീതിയുടെയും ധാർമികതയുടെയും പ്രശ്‌നം പുറത്താക്കിയപ്പോൾ കണ്ടില്ല. പുറത്താക്കിയവരെ വീണ്ടും പുറത്താക്കുന്ന കീഴ്വഴക്കം മുമ്പ് എവിടെയും ഉണ്ടായിട്ടില്ലെന്നും റോഷി പരിഹസിച്ചു. ഇന്ന് സഭയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുമെന്ന് റോഷി അറിയിച്ചിരുന്നു.

Last Updated : Aug 24, 2020, 3:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.