തിരുവനന്തപുരം: റെയിൽ പാളത്തിൽ പാറ ഉരുട്ടി വച്ച് അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. നാഗർകോവിൽ-തിരുവനന്തപുരം റൂട്ടിൽ ഇരണിയൽ, കുഴിത്തുറ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ഞായറാഴ്‌ച രാത്രി 11 മണിക്ക് ചെന്നൈയിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന ഗുരുവായൂർ എക്‌സ്‌പ്രസ് പൂക്കടക്കു സമീപമെത്തിയപ്പോൾ ട്രെയിനിൽ എന്തോ ശക്തമായി വന്നിടിച്ചുവെന്ന് ലോക്കോ പൈലറ്റ് തൊട്ടടുത്ത സ്റ്റേഷനിൽ അറിയിച്ചു.
തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയില്‍ വലിയ പാറ കഷണം തകർന്നു കിടക്കുന്നതായി കണ്ടെത്തി. റെയിൽപാളത്തിൽ ആരെങ്കിലും പാറ ഉരുട്ടിവച്ച് അട്ടിമറിക്കാൻ ശ്രമിച്ചതാണോ എന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ട്രെയിൻ കടന്നുപോയപ്പോൾ പാറ കഷണങ്ങളായി ഉടഞ്ഞി മാറിയതിനാൽ വൻ അപകടം ഒഴിവായതായി അധികൃതർ പറയുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു.
Also Read: 'കാവിക്കൊടി ഒരുനാള്‍ ദേശീയ പതാകയായി മാറും'; വിവാദ പ്രസ്‌താവനയുമായി ആര്‍എസ്‌എസ് നേതാവ്