ETV Bharat / state

റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്: നടപടി തുടർച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ

Robin bus permit cancelled: റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പിന്‍റേതാണ് നടപടി. തുടർച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയും ആവർത്തിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടിയെന്നാണ് ഗതാഗത സെക്രട്ടറി.

Robin bus latest news  Robin bus updates  Robin bus permit cancelled  MVD Robin bus issue  MVD cancelled Robin bus permit  Robin bus All India Tourist Vehicles Permit issue  Robin bus permit cancelled  റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കി  റോബിൻ ബസ് പെർമിറ്റ്  റോബിൻ ബസ് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്  റോബിൻ ബസിന്‍റെ പെർമിറ്റ് എംവിഡി റദ്ദാക്കി  MVD cancelled Robin bus permit  Robin bus All India Tourist Vehicles Permit
Permit of Robin bus cancelled by Motor Vehicles Department
author img

By ETV Bharat Kerala Team

Published : Nov 30, 2023, 7:03 AM IST

Updated : Nov 30, 2023, 10:12 AM IST

തിരുവനന്തപുരം : റോബിൻ ബസിന്‍റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് (Robin bus permit cancelled by Department of Motor Vehicles). തുടർച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് ജോയിന്‍റ് ട്രാൻസ്‌പോർട് കമ്മിഷണർ കെ മനോജ്‌ കുമാർ ആണ് റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കിയത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി (Robin bus All India Tourist Vehicles Permit issue).

ആഗസ്റ്റ് 30ന് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിച്ച കോൺട്രാക്‌ട് കാര്യേജായ ബസ് സ്റ്റേജ് കാര്യേജായി പ്രവർത്തിച്ചുവരികയായിരുന്നു. ഇതിന് പിന്നാലെ പലതവണ മോട്ടോർ വാഹന വകുപ്പ് റോബിൻ ബസിന് പിഴ (Robin bus fine) ഈടാക്കിയിരുന്നു. പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ ബോർഡ് വച്ചായിരുന്നു റോബിൻ ബസ് സർവീസ് നടത്തിയിരുന്നത്.

നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അതിനാലാണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ റോബിൻ ബസിനെതിരെ നിയമനടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്ക് ഗതാഗത സെക്രട്ടറി വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ നിലനില്‍പ്പിന് സമാന്തര സര്‍വീസ് തടയണമെന്നും ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണ് നടന്നതെന്നും ഇതിന് പിന്നിൽ അന്തർസംസ്ഥാന ബസുകളുടെ ലോബിയാണെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞിരുന്നു.

സംസ്ഥാന ബസ് ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം റോബിൻ ബസിനെ പൂട്ടാൻ കെഎസ്ആർടിസിയും റോബിൻ ബസ് സർവീസ് നടത്തുന്ന അതേ റൂട്ടിൽ പുതിയ എസി ലോ ഫ്ലോർ സർവീസ് ആരംഭിച്ചിരുന്നു.

Also read: വണ്ടിക്കേസില്‍ കുടുക്കാനായില്ല, ചെക്ക് കേസില്‍ കുടുക്കി; റോബിന്‍ ബസുടമ തട്ടിപ്പ് കേസില്‍ അറസ്‌റ്റില്‍

ഇതിനിടെ 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസുടമ ഗിരീഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു (Robin bus owner arrest) കോടതി വാറണ്ടിനെ തുടർന്ന് പാലാ പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. 2012 ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഗിരീഷിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി. അതേസമയം കേസെടുത്തത് പ്രതികാര നടപടി ആണെന്ന് ഗിരീഷിന്‍റെ അഭിഭാഷകൻ വാദിച്ചിരുന്നു.

Also read: റോബിന്‍ മാത്രമല്ല പുഞ്ചിരിയും നിയമം പാലിക്കണം; പെര്‍മിറ്റ് നിയമങ്ങള്‍ ഉറപ്പിച്ച് ഹൈക്കോടതി

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയും (Robin bus High Court order) വ്യക്തമാക്കിയിരുന്നു. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ (പുഞ്ചിരി ബസ് ഉടമ) ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ബസുടമകളിൽ നിന്നും 50 ശതമാനം പിഴ ഈടാക്കണമെന്നും ബാക്കി തുക ഹർജിയിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

Last Updated : Nov 30, 2023, 10:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.