ETV Bharat / state

നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസിലെ കവർച്ച ; മോഷ്‌ടാവ് അസ്‌കര്‍ ബാഗ്ഷാ

തിരുവല്ല സ്വദേശികളായ വിജയകുമാരി മകള്‍ അഞ്ജലി കോയമ്പത്തൂര്‍ സ്വദേശിനി കൗസല്യ എന്നിവരെ ബോധം കെടുത്തി പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് ഇയാൾ കവര്‍ന്നത്.

NIZAMUDDIN THIRUVANANTHAPURAM EXPRESS  NIZAMUDDIN THIRUVANANTHAPURAM EXPRESS ROBBERY  ROBBERY  ROBBERY ON NIZAMUDDIN THIRUVANANTHAPURAM EXPRESS  THEFT IDENTIFIED  നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസ് കവർച്ച  നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസ്  കവർച്ച  മോഷണം  നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസ്മോഷണം  അസ്‌കര്‍ ബാഗ്ഷാ  അസ്‌കര്‍
നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസ് കവർച്ച; മോഷ്‌ടാവിനെ തിരിച്ചറിഞ്ഞു
author img

By

Published : Sep 12, 2021, 7:49 PM IST

തിരുവനന്തപുരം : നിസാമുദ്ദീന്‍- തിരുവനന്തപുരം എക്‌സ്പ്രസില്‍ കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ മോഷ്‌ടാവ് അസ്‌കര്‍ ബാഗ്ഷാ. മഥുരയിലും നാഗര്‍കോവിലും ഇയാള്‍ സമാന മോഷണം നടത്തിയിരുന്നു. കവര്‍ച്ചയ്ക്ക് ഇരയായ സ്ത്രീ, അസ്‌കര്‍ ട്രെയിനിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചു.

ട്രെയിനില്‍ മൂന്ന് വനിത യാത്രക്കാരെ മയക്കി കിടത്തിയാണ് കൊള്ളയടിച്ചത്. തിരുവല്ല സ്വദേശികളായ വിജയകുമാരി മകള്‍ അഞ്ജലി, കോയമ്പത്തൂര്‍ സ്വദേശിനി ഗൗസല്യ എന്നിവരെ ബോധംകെടുത്തി പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് ഇയാൾ കവര്‍ന്നത്.

READ MORE:നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; മൂന്ന് സ്‌ത്രീകളുടെ സ്വര്‍ണവും മൊബൈലുകളും കവര്‍ന്നു

ചെങ്ങന്നൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകള്‍ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ഞായറാഴ്‌ച പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

ഗൗസല്യയെ മറ്റൊരു ബോഗിയിൽ നിന്നാണ് കണ്ടെത്തിയത്. ഇവർ കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഗൗസല്യയുടെയും സ്വര്‍ണം കവര്‍ന്നതായാണ് പരാതി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.