തിരുവനന്തപുരം: രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അപകട മരണങ്ങളും ശാരീരിക വൈകല്യങ്ങളും ഉണ്ടാകുന്നത് റോഡ് അപകടങ്ങള്‍ കാരണമെന്നാണ് സര്‍ക്കാറിന്‍റെ കണക്ക്. ഓരോ വര്‍ഷവും 1 ലക്ഷത്തിലധികം ആളുകളാണ് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. ഇത്തവണ ഓണക്കാലത്ത് കേരളത്തിലുണ്ടായ റോഡ് അപകടങ്ങളുടെ കണക്കെടുത്താല്‍വളരെ കൂടുതലാണ്.
സെപ്‌റ്റംബര്‍ 7 മുതല്‍ 11 വരെ 48 വാഹന അപകടങ്ങളാണ് കേരളത്തിലുണ്ടായത്. ഇക്കാലയളവില്‍ കേരളത്തിലുടനീളം 20 ഇരുചക്ര വാഹനങ്ങളും, 12 ഫോര്‍ വീലറും, 6 ഓട്ടോറിക്ഷകളും, 5 ലോറികളും, 2 സ്വകാര്യ ബസുകളും, 3 കെ എസ് ആര്‍ ടി സികളുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് കേരള പൊലീസിന്‍റെ കണക്കില്‍ പറയുന്നത്. സെപ്‌റ്റംബര്‍ ഏഴ് മുതല്‍ കേരളത്തിലുണ്ടായ വാഹന അപകടങ്ങളില്‍ പൊലിഞ്ഞത് 29 ജീവനുകളാണ്. ഓണക്കാലം ആരംഭിച്ചുള്ള വെറും അഞ്ച് ദിവസത്തെ കണക്കാണിത്.
അമിത വേഗതയും മദ്യപിച്ചുള്ള വാഹനമോടിക്കലുമാണ് വാഹന അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. അമിത വേഗയെ തുടര്‍ന്നാണ് 70 ശതമാനത്തിലധികം അപകടങ്ങളും സംഭവിക്കുന്നതെന്നാണ് സര്‍ക്കാറിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അപകടത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ട്രാഫിക് നിയമങ്ങളില്‍ ശ്രദ്ധ ചെലുത്താത് അപകടങ്ങളെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്.
റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവിങ് സമയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ട്രാഫിക് ലൈറ്റുകള്‍ അടക്കമുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം മാത്രമല്ല ഹെല്‍മെറ്റ് പോലുള്ള സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കണം.