തിരുവനന്തപുരം: ജെഎന്‍യുവില്‍ അക്രമം നടത്തിയവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ അപലപിച്ച് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. കഴിഞ്ഞ നാലു വർഷമായി ജെഎൻയുവിന് ഗുണമുള്ള കാര്യങ്ങളല്ല അവിടെ നടക്കുന്നത്. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും ഒന്നിച്ച് പൗരത്വ നിയമഭേദഗതിക്കെതിരെ പോരാട്ടം നയിക്കാൻ മുന്നോട്ടുവന്നത് പ്രത്യാശ നൽകുന്നതാണെന്നും അവർ തിരുവനന്തപുരത്ത് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ പ്രതിഷേധം എസ്എഫ്ഐ ശക്തമാക്കും. സർവകലാശാല യൂണിയനുകൾ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. കേന്ദ്ര ബജറ്റ് വിദ്യാർഥി വിരുദ്ധമാണ്. ഇതിൽ പ്രതിഷേധിച്ച് 208 കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. എംജി കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സച്ചിൻ ദേവ് ആവശ്യപ്പെട്ടു.