തിരുവനന്തപുരം: ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന പരാതിക്കിടെ ഇന്ന് (ജൂലൈ 17) കൊവിഡ് ഉന്നതതല അവലോകന യോഗം ചേരും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചനടക്കും.
സംസ്ഥാനത്ത് രോഗവ്യാപനത്തില്‍ കുറവില്ലാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല. പെരുന്നാള്‍ കണക്കിലെടുത്ത് ഞായറാഴ്ച്ചത്തെ വാരാന്ത്യ ലോക്ക് ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. ഞായര്‍ മുതല്‍ മൂന്ന് ദിവസം എല്ലാ കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
also read:പെട്രോളിന് വീണ്ടും വില കൂടി; ഡീസലിന് മാറ്റമില്ല
ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നല്‍കേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരന്നത്. കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണാണ്.