ETV Bharat / state

ലോറികള്‍ തടഞ്ഞ് പ്രതിഷേധം, വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം - വിഴിഞ്ഞം തുറമുഖ നിര്‍മാണം

വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കാന്‍ അദാനി ഗ്രൂപ്പ് ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. കല്ലുമായെത്തിയ അഞ്ച് ടോറസ് ലോറികള്‍ സമരക്കാര്‍ തടഞ്ഞു. ഇതിനിടെ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവരും സംഘടിച്ചെത്തി

Vizhinjam protest against port construction  port construction leads Conflict in Vizhinjam  Vizhinjam protest  വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം  അദാനി ഗ്രൂപ്പ്  Adani group  വിഴിഞ്ഞം തുറമുഖ നിര്‍മാണം  ഹൈക്കോടതി
ലോറികള്‍ തടഞ്ഞ് പ്രതിഷേധം, വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം
author img

By

Published : Nov 26, 2022, 12:22 PM IST

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ ശ്രമം സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം. നിര്‍മാണത്തിന് ആവശ്യമായ കല്ലുമായെത്തിയ അഞ്ച് ടോറസ് ലോറികള്‍ സമരക്കാര്‍ തടഞ്ഞിട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. സമരക്കാരെ പിരിച്ചുവിടാന്‍ വന്‍ പൊലീസ് സംഘം രംഗത്തെത്തിയെങ്കിലും സമരക്കാര്‍ പൊലീസിനെയും സംഭവ സ്ഥലത്തേക്ക് കടത്തിവിടാന്‍ തയ്യാറായില്ല.

വിഴിഞ്ഞത്ത് പ്രതിഷേധം

സ്‌ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പ്രദേശവാസികള്‍ സംഘടിച്ചതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകാതെ പെലീസിന് കാഴ്‌ചക്കാരായി നില്‍ക്കേണ്ടി വന്നു. നാട്ടുകാര്‍ റോഡില്‍ കിടന്നാണ് ലോറികള്‍ തടഞ്ഞത്. ഏതാണ്ട് മൂന്നു മാസത്തിലേറെയായി തുടരുന്ന വിഴിഞ്ഞം സമരത്തെ സര്‍ക്കാര്‍ ഏതാണ്ട് അവഗണിച്ച മട്ടിലാണെങ്കിലും സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തദ്ദേശവാസികള്‍ തയ്യാറായിട്ടില്ല.

നിര്‍മാണം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ നിര്‍മാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അഞ്ചിലേറെ ടോറസ് ലോറികള്‍ കല്ലുമായി തുറമുഖ നിര്‍മാണ പ്രദേശത്തേക്ക് എത്തിയത്. ഇതോടെ സമരക്കാര്‍ ലോറികള്‍ തടഞ്ഞിട്ടു.

ഇതിനിടെ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവരും സംഘടിച്ചെത്തി. ഇതിനു നടുവില്‍ പൊലീസും നിലയുറപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തിന്‍റെ തീരപ്രദേശങ്ങളില്‍ നടക്കുന്ന രൂക്ഷമായ തീര ശോഷണത്തിനു പിന്നില്‍ തുറമുഖ നിര്‍മാണമാണെന്നും ഇക്കാര്യം പഠിക്കാന്‍ തീരദേശത്തിന്‍റെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി ഒരു സമിതിയെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. വീടു നഷ്‌ടപ്പെട്ടവര്‍ക്ക് പുനരധിവാസം വേണമെന്നതടക്കം ഏഴ് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവയ്ക്കുന്നത്. സമരം നടക്കുന്ന മുല്ലൂരില്‍ നിന്ന് നിര്‍മാണ പ്രദേശത്തേക്ക് സമരപ്പന്തല്‍ പൊളിച്ചു നീക്കാതെ വാഹനങ്ങള്‍ക്ക് നീങ്ങാനാകില്ലെന്നതും പൊലീസിന് തലവേദനയാണ്.

സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന ആവശ്യവും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.